പരിശീലനമാരംഭിച്ച് അഗ്വേറോ, കൊളംബിയക്കെതിരെ മാറ്റങ്ങൾ വരുത്താൻ സ്കലോണി!
ആദ്യമത്സരത്തിൽ ചിലിയോടേറ്റ സമനിലയുടെ ക്ഷീണം തീർക്കാനുള്ള ഒരുക്കത്തിലാണ് അർജന്റീന. എതിരാളികൾ നിസാരക്കാരല്ല, കൊളംബിയയാണ്. ഈ മത്സരത്തിന് മുന്നേ ആശ്വാസകരമായ ഒരു വാർത്തയാണ് അർജന്റൈൻ ക്യാമ്പിൽ നിന്നും പുറത്ത് വന്നത്. സൂപ്പർ താരം സെർജിയോ അഗ്വേറോ ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചിട്ടുണ്ട്.ആന്റിജെൻ ടെസ്റ്റിൽ താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും പിസിആർ ടെസ്റ്റിൽ അത് നെഗറ്റീവ് ആവുകയായിരുന്നു. ഇതോടെയാണ് താരം പരിശീലനം ആരംഭിച്ചത്. നിലവിൽ ലുകാസ് അലാരിയോ മാത്രമാണ് സ്ക്വാഡിൽ പരിശീലനം നടത്താത്തത്. താരം പരിക്കിന്റെ പിടിയിലാണ്.
🇦🇷 #SelecciónArgentina: Agüero se sumó al grupo y viajaría a Colombia
— TyC Sports (@TyCSports) June 5, 2021
El Kun entrenó junto al resto de sus compañeros por primera vez desde que llegó al país y tiene chances de estar presente en la octava fecha de las Eliminatorias.https://t.co/9HPvABUHme
അതേസമയം കൊളംബിയക്കെതിരെയുള്ള മത്സരത്തിലെ മാറ്റങ്ങൾ വരുത്താൻ പരിശീലകൻ ലയണൽ സ്കലോണി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ വല കാത്ത എമിലിയാനോക്ക് പകരം അർമാനി ഇടം പിടിക്കാനും സാധ്യതയുണ്ട്.കൂടാതെ പ്രതിരോധനിരയിൽ രണ്ട് മാറ്റങ്ങൾക്കും സാധ്യതയുണ്ട്. യുവാൻ ഫോയ്ത്തിന് പകരം ഗോൺസാലോ മോണ്ടിയേൽ ഇടം നേടിയേക്കും. കൂടാതെ ഓട്ടമെന്റി തിരിച്ചെത്താനും സാധ്യതയുണ്ട്. സസ്പെൻഷൻ കാരണമായിരുന്നു താരത്തിന് കഴിഞ്ഞ മത്സരത്തിൽ കളിക്കാൻ സാധിക്കാതെയിരുന്നത്. ഓട്ടമെന്റിയെ ഉൾപ്പെടുത്തുകയാണെങ്കിൽ റൊമേറോ, ക്വാർട്ട എന്നിവരിൽ ഒരാൾക്ക് സ്ഥാനം നഷ്ടപ്പെടും. മധ്യനിരയിൽ ഒരു മാറ്റം വരുത്താനും സ്കലോണി ആലോചിക്കുന്നുണ്ട്.ഒകമ്പസിന് പകരം അക്യുന വന്നേക്കും. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാൻ ഒകമ്പസിന് സാധിച്ചില്ലായിരുന്നു.മുന്നേറ്റനിരയിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. മെസ്സി, ലൗറ്ററോ, ഡി മരിയ എന്നിവർ തന്നെയായിരിക്കും ഇടം നേടുക. സാധ്യത ഇലവൻ…
Armani or Martínez ; Montiel , Romero or Otamendi , Martínez Quarta or Otamendi, Nicolás Tagliafico ; Rodrigo De Paul , Leandro Paredes , Acuña ; Lionel Messi , Lautaro Martínez and Ángel Di María.