പരിശീലനം ആരംഭിച്ച് ക്രിസ്റ്റ്യാനോയും സംഘവും,പോർച്ചുഗൽ ക്യാമ്പിലെ ആദ്യ ദിവസത്തെ വിശേഷങ്ങൾ.

ഖത്തർ വേൾഡ് കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് യൂറോപ്പ്യൻ വമ്പൻമാരായ പോർച്ചുഗൽ ആരംഭം കുറിച്ചിട്ടുണ്ട്. ഇന്നലെയാണ് ആദ്യ പരിശീലന സെഷൻ പോർച്ചുഗൽ നടത്തിയിട്ടുള്ളത്. പോർച്ചുഗലിൽ വെച്ച് തന്നെയാണ് ടീം ഒരുക്കങ്ങൾ നടത്തുന്നത്.

വേൾഡ് കപ്പിനുള്ള 26 താരങ്ങളിൽ 16 താരങ്ങളാണ് ഇന്നലത്തെ ആദ്യ പരിശീലന സെഷനിൽ പങ്കെടുത്തിട്ടുള്ളത്.മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് പരിശീലനം ആരംഭിച്ചിട്ടുള്ളത്. ഇന്നലത്തെ പരിശീലനത്തിൽ പങ്കെടുത്ത 16 താരങ്ങളെ താഴെ നൽകുന്നു.

GK: Sá, Patricio
D: Dalot, Cancelo, Ruben Dias, Pepe, Guerreiro
M: Otávio, Bernardo, Neves, William, Vitinha, Nunes
F: Félix, Cristiano, A.Silva

ഈ താരങ്ങളായിരുന്നു പരിശീലനം നടത്തിയിരുന്നത്. പരിശീലനത്തിൽ പങ്കെടുക്കാത്ത 10 താരങ്ങൾ ഇവരൊക്കെയാണ്.

Diogo Costa, António Silva, Danilo Pereira, Nuno Mendes, João Palhinha, João Mário, Bruno Fernandes, Rafael Leão, Ricardo Horta, Gonçalo Ramos

ക്ലബ്ബ് മത്സരങ്ങൾ അവസാനിച്ചതിനുശേഷം ഈ താരങ്ങൾ വൈകി കൊണ്ടാണ് ടീമിനോടൊപ്പം ചേർന്നിട്ടുള്ളത്. പക്ഷേ ഇന്നത്തെ പരിശീലന സെഷനിൽ ഈ താരങ്ങൾ പങ്കെടുത്തേക്കും.

വരുന്ന വ്യാഴാഴ്ച നൈജീരിയക്കെതിരെ ഒരു സൗഹൃദമത്സരം പോർച്ചുഗൽ കളിക്കുന്നുണ്ട്.ഈ മത്സരത്തിനു ശേഷമാണ് പോർച്ചുഗൽ ഖത്തറിലേക്ക് പറക്കുക.നവംബർ 24 ആം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ ഘാനയാണ് പോർച്ചുഗലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *