പരിക്ക് വീണ്ടും ബ്രസീലിന് വില്ലനാവുന്നു, റിച്ചാർലീസണിന്റെ കാര്യം സംശയത്തിൽ !

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കൊരുങ്ങുന്ന ബ്രസീലിയൻ ടീമിന് വീണ്ടും പരിക്കുകൾ വെല്ലുവിളി സൃഷ്ടിക്കുന്നു. പുതുതായി സൂപ്പർ സ്‌ട്രൈക്കർ റിച്ചാർലീസണാണ് പരിക്ക് സ്ഥിരീകരിച്ചത്. ഗുരുതരമല്ലെങ്കിലും താരം കളിക്കുന്ന കാര്യം സംശയത്തിലാണ് എന്നാണ് ബ്രസീലിയൻ ടീം ഡോക്ടർ റോഡ്രിഗോ ലാസ്‌മർ അറിയിച്ചത്. എന്നാൽ താരത്തെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ തങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ എവർട്ടണ് വേണ്ടിയുള്ള മത്സരത്തിലായിരുന്നു ഈ സ്‌ട്രൈക്കർക്ക് പരിക്കേറ്റത്. ബ്രയിറ്റണെതിരെയുള്ള മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനുട്ടിൽ താരത്തെ പരിക്ക് മൂലം പരിശീലകൻ ആഞ്ചലോട്ടി പിൻവലിച്ചിരുന്നു. തുടർന്ന് താരം ബ്രസീലിയൻ ടീമിലേക്ക് എത്തുകയും ഡോക്ടർ ലാസ്മറിനെ സമീപിക്കുകയുമായിരുന്നു.

താരവുമായി ലാസ്‌മർ പരിക്കിനെ കുറിച്ച് ചോദിച്ചറിഞ്ഞിട്ടുണ്ട്.താരത്തിന്റെ ലെഫ്റ്റ് ആങ്കിളിനാണ് പരിക്ക്. നിലവിൽ ഫിസിക്കൽ തെറാപ്പി താരം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഇന്നലത്തെ പരിശീലനസെഷനിൽ താരം പങ്കെടുത്തിരുന്നില്ല. എന്നിരുന്നാലും താരത്തിന് കളിക്കാനായേക്കും എന്ന ശുഭാപ്തി വിശ്വാസക്കാരനാണ് ലാസ്മർ. ഈ വരുന്ന ശനിയാഴ്ച്ച ബൊളീവിയക്കെതിരെയും പതിനാലാം തിയ്യതി പെറുവിനെതിരെയുമാണ് ബ്രസീൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നത്. നിലവിൽ രണ്ട് താരങ്ങളെ പരിക്ക് മൂലം ടിറ്റെക്ക് നഷ്ടമായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജീസസിനെയാണ് ആദ്യം നഷ്ടമായത്. താരത്തിന് പകരമായി കുൻഹയെ ടീമിൽ എടുത്തിരുന്നു. കഴിഞ്ഞ ദിവസം ലിവർപൂൾ ഗോൾകീപ്പർ ആലിസണിനെയും ടിറ്റെക്ക് നഷ്ടമായി. പകരമായി സിറ്റി ഗോൾകീപ്പർ എഡേഴ്സണെ ടിറ്റെ തിരിച്ചു വിളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *