പരിക്ക്, മറ്റൊരു താരത്തെ കൂടി സ്കലോണിക്ക് നഷ്ടമായി!
അടുത്ത മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി അർജന്റൈൻ ടീമിനെ ഒരുക്കുന്ന തിരക്കിലാണ് പരിശീലകൻ ലയണൽ സ്കലോണി. ടീമിന്റെ അപരാജിത കുതിപ്പ് തുടരൽ തന്നെയായിരിക്കും സ്കലോണിയുടെ ലക്ഷ്യം.
എന്നാൽ പരിക്ക് മൂലം ഒരു താരത്തെ ഇപ്പോൾ നഷ്ടമായിരിക്കുന്നു. ബയേർ ലെവർകൂസന്റെ മധ്യനിര താരമായ എക്‌സിക്കിയേൽ പലാസിയോസിനെയാണ് അർജന്റീനക്ക് നഷ്ടമാവുക.കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തിനിടെയാണ് പലാസിയോസിന് പരിക്കേറ്റത്.ഒരു ഗോൾ നേടിയ ശേഷം രണ്ടാം പകുതിയിലാണ് താരത്തിന് കളം വിടേണ്ടി വന്നത്.
— Murshid Ramankulam (@Mohamme71783726) September 18, 2021
ഇതോടെ ഇനി സ്കലോണി പ്രഖ്യാപിക്കുന്ന സ്‌ക്വാഡിൽ പലാസിയോസിന് സ്ഥാനം ലഭിച്ചേക്കില്ല. കൂടാതെ പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം സെർജിയോ അഗ്വേറോ, ഗോൾകീപ്പർ, അഗുസ്റ്റിൻ മർച്ചസിൻ എന്നിവരുടെ കാര്യവും സംശയത്തിലാണ്. എന്നാൽ പരിക്ക് മൂലം സ്‌ക്വാഡിൽ ഇടം ലഭിക്കാതിരുന്ന ലുകാസ് അലാരിയോ, ലുകാസ് ഒകമ്പസ്, മൗറോ ഇകാർഡി എന്നിവർ തങ്ങളുടെ ക്ലബുകൾക്ക് വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ട്. ഇവരെ സ്കലോണി സ്‌ക്വാഡിൽ ഉൾപ്പെടുത്തുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.
അടുത്ത മാസം മൂന്ന് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്.പരാഗ്വ, ഉറുഗ്വ, പെറു എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.നിലവിൽ 8 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുള്ള അർജന്റീന പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.