പരിക്ക്? പ്രതികരണവുമായി റോഡ്രിഗോ ഡി പോൾ!
ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ഹോളണ്ടാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. മത്സരത്തിനു വേണ്ടിയുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റീനയുടെ ദേശീയ ടീമുള്ളത്. ഇതുമായി ബന്ധപ്പെട്ട പരിശീലന സെഷനുകൾ അർജന്റീന നടത്തിയിരുന്നു.
ഒരു പരിശീലന സെഷനിൽ അർജന്റീനയുടെ സൂപ്പർതാരമായ റോഡ്രിഗോ ഡി പോൾ പങ്കെടുത്തിരുന്നില്ല.മാത്രമല്ല പിന്നീട് അദ്ദേഹം തനിച്ചാണ് പരിശീലനം നടത്തിയിരുന്നത്.പരിക്കിന്റെ പ്രശ്നങ്ങൾ താരത്തെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഹോളണ്ടിനെതിരെ ഡി പോൾ കളിച്ചേക്കില്ല എന്ന റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു.
ഇതിനിടെ റോഡ്രിഗോ ഡി പോൾ തന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. താൻ ഓക്കെയാണ് എന്നാണ് ഡി പോൾ ആരാധകരെ അറിയിച്ചിട്ടുള്ളത്.
🚨🚨 De Paul on Instagram: pic.twitter.com/JpY9gR4rIx
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 7, 2022
‘ ഇപ്പോൾ എല്ലാം നല്ല രൂപത്തിലാണ് ഉള്ളത്. പുതിയ ഫൈനലിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ ഉള്ളത്. തയ്യാറെടുപ്പുകൾ തുടർന്നുകൊണ്ടേയിരിക്കും. നമുക്ക് ഒരുമിച്ച് മുന്നോട്ടു പോവാം ‘ ഇതാണ് ഡി പോൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുള്ളത്.
ഏതായാലും അദ്ദേഹം കളിക്കുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തതകൾ ഒന്നും കൈവന്നിട്ടില്ല.ഡി പോൾ ആദ്യ ഇലവനിൽ ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനത്ത് പരേഡസായിരിക്കും ഇടം കണ്ടെത്തുക.