പരിക്ക്,അർജന്റൈൻ സൂപ്പർ താരം പുറത്ത്!

വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് ടീമിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി നിലവിലുള്ളത്.ഈ മാസത്തിന്റെ അന്ത്യത്തിൽ രണ്ട് മത്സരങ്ങളാണ് അർജന്റീന കളിക്കുക.ആദ്യ മത്സരത്തിൽ ചിലിയെ അവരുടെ മൈതാനത്താണ് അർജന്റീന നേരിടുക.പിന്നീട് രണ്ടാം മത്സരത്തിൽ കൊളംബിയയെ സ്വന്തം മൈതാനത്തും നേരിടും.

എന്നാൽ ഈ മത്സരങ്ങൾക്ക് പ്രതിരോധനിര താരമായ യുവാൻ ഫോയ്ത്തിനെ സ്കലോണിക്ക് ലഭ്യമാവില്ല.പരിക്കാണ് താരത്തിനിപ്പോൾ വിനയായിരിക്കുന്നത്.കഴിഞ്ഞ ദിവസം നടന്ന ഫോയ്ത്തിന്റെ ക്ലബ്ബായ വിയ്യാറയൽ എൽചെയോട് പരാജയപ്പെട്ടിരുന്നു.ഈ മത്സരത്തിന്റെ 75-ആം മിനുട്ടിലാണ് താരത്തിന് പരിക്കേറ്റത്.ഹാംസ്ട്രിങ് ഇഞ്ചുറിയാണ് പിടിപെട്ടിരിക്കുന്നത്.24-കാരനായ താരം എത്ര നാൾ പുറത്തിരിക്കേണ്ടി വരുമെന്നുള്ളത് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.ഏതായാലും വരുന്ന വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഉണ്ടാവുമോ എന്നുള്ള കാര്യം സംശയത്തിലാണ്.

പരിശീലകനായ സ്‌കലോണി ഉടൻ തന്നെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചേക്കും.യൂറോപ്പിൽ കളിക്കുന്ന പല സൂപ്പർതാരങ്ങൾക്കും സ്കലോണി വിശ്രമം നൽകാൻ സാധ്യതയുണ്ട്.ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടിയതിനാൽ പരീക്ഷണങ്ങൾ നടത്താനുള്ള ഒരു അവസരമാണ് ഇപ്പോൾ സ്കലോണിക്ക് കൈവന്നിരിക്കുന്നത്.13 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ള അർജന്റീന നിലവിൽ രണ്ടാംസ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽനിന്ന് 35 പോയിന്റുള്ള ബ്രസീലാണ് ഒന്നാംസ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *