പരിക്ക്,അർജന്റൈൻ താരം യോഗ്യത മത്സരങ്ങൾക്കുണ്ടാവില്ല!
ഈ മാസം രണ്ട് വേൾഡ് കപ്പ് യോഗ്യതാ മൽസരങ്ങളാണ് നിലവിലെ കോപ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന കളിക്കുക.വെനിസ്വേല,ഇക്വഡോർ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. ഈ മാസം 25,30 തീയതികളിലാണ് ഈയൊരു മത്സരങ്ങൾ അരങ്ങേറുക.
ഈ മത്സരങ്ങൾക്കുള്ള അന്തിമ സ്‌ക്വാഡിൽ ഡിഫന്ററായ ലിസാൻഡ്രോ മാർട്ടിനെസ് ഇടം നേടിയിരുന്നു.എന്നാൽ താരത്തിന് ഈ രണ്ടു മത്സരങ്ങളും നഷ്ടമായേക്കും. പരിക്കാണ് ഇപ്പോൾ താരത്തിന് വിനയായിരിക്കുന്നത്.കഴിഞ്ഞ ഫെയനൂർദിനെതിരെയുള്ള മത്സരത്തിൽ അയാക്സിന് വേണ്ടി താരം കളത്തിലിറങ്ങിയിരുന്നു. ഈ മത്സരത്തിനിടയിലാണ് താരത്തിന് മസിൽ ഇഞ്ചുറിയേറ്റത്.മുണ്ടോ ആൽബിസെലസ്റ്റയാണ് താരത്തിന് യോഗ്യതാ മത്സരങ്ങൾ നഷ്ടമാകുമെന്നുള്ള കാര്യം റിപ്പോർട്ട് ചെയ്തത്.
Lisandro Martínez of Ajax injured, will miss Argentina’s World Cup qualifiers. https://t.co/i43Oa2ar1S
— Mundo Albiceleste 🇦🇷 (@MundoAlbicelest) March 20, 2022
സസ്പെൻഷൻ മൂലം നാല് താരങ്ങളെ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ സ്കലോണിക്ക് കഴിഞ്ഞിരുന്നില്ല.എമിലിയാനോ മാർട്ടിനെസ്,ലോ സെൽസോ,ക്രിസ്റ്റ്യൻ റൊമേറോ,എമിലിയാനോ ബൂണ്ടിയ എന്നിവരെയായിരുന്നു സസ്പെൻഷൻ മൂലം നഷ്ടമായത്.ഇതിന് പുറമേ ലിസാൻഡ്രോയെ കൂടി നഷ്ടമായത് അർജന്റീനക്ക് തിരിച്ചടിയേൽപ്പിക്കുന്ന കാര്യമാണ്.
അതേസമയം സൂപ്പർ താരം ലയണൽ മെസ്സി ടീമിലേക്ക് മടങ്ങിയെത്തിയിരുന്നു.നേരത്തെ തന്നെ അർജന്റീന വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടുണ്ട്.മുമ്പ് തടസ്സപ്പെട്ട ബ്രസീലിനെതിരെയുള്ള മത്സരം മാത്രമാണ് ഇനി യോഗ്യതാ റൗണ്ടിൽ അർജന്റീനക്ക് ഈ രണ്ട് മത്സരങ്ങൾക്ക് ശേഷം അവശേഷിക്കുക.