പരിക്കേറ്റ അർജന്റൈൻ താരങ്ങളുടെ നിലവിലെ സ്ഥിതിയെന്താണ്?

ഖത്തർ വേൾഡ് കപ്പിന് വേണ്ടിയുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിനു മുന്നേ അർജന്റീനക്ക് ഏറ്റവും കൂടുതൽ ആശങ്കകൾ നൽകിയിരുന്നത് സൂപ്പർ താരങ്ങളുടെ പരിക്കുകളായിരുന്നു. എന്നാൽ പിന്നീട് ഓരോ താരങ്ങൾ പരിക്കിൽ നിന്നും മുക്തരായി വന്നു. പക്ഷേ പരിക്കു മൂലം സുപ്രധാനതാരമായ ലോ സെൽസോയെ അർജന്റീനക്ക് നഷ്ടമാവുകയായിരുന്നു.

ഇദ്ദേഹത്തെ കൂടാതെ മറ്റു പല താരങ്ങൾക്കും പരിക്കുകൾ ഉണ്ടായിരുന്നു. അവരുടെ നിലവിലെ സ്ഥിതി എന്താണ് എന്നുള്ളത് അർജന്റൈൻ മാധ്യമമായ Tyc പുറത്ത് വിട്ടിട്ടുണ്ട്.നമുക്ക് അതൊന്ന് പരിശോധിക്കാം.

പൗലോ ഡിബാല – കഴിഞ്ഞ മത്സരത്തിൽ 20 മിനിറ്റ് ക്ലബ്ബിന് വേണ്ടി കളിച്ചു.പരിക്കിൽ നിന്നും താരം മുക്തനായി കഴിഞ്ഞു.

ഡി മരിയ – കഴിഞ്ഞ ആഴ്ചയിൽ മൂന്ന് മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തു കഴിഞ്ഞു. പകരക്കാരന്റെ റോളിലാണ് അദ്ദേഹം പങ്കെടുത്തിട്ടുള്ളത്.

യുവാൻ ഫോയ്ത്ത് – കഴിഞ്ഞ കോപ്പ ഡെൽറേ മത്സരത്തിൽ 60 മിനിറ്റോളം കളിക്കുകയും രണ്ട് അസിസ്റ്റുകൾ കരസ്ഥമാക്കുകയും ചെയ്തു.

ക്രിസ്റ്റ്യൻ റൊമേറോ – മസിൽ ഇഞ്ചുറിയിൽ താരം ഏതാണ്ട് മുക്തനായിട്ടുണ്ട്. പക്ഷേ ക്ലബ്ബിന് വേണ്ടിയുള്ള അവസാന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

മാർക്കോസ്‌ അക്കൂന : താരത്തിന് ഇപ്പോൾ ചെറിയ പരിക്കിന്റെ പ്രശ്നങ്ങളുണ്ട്. നാഷണൽ ടീമിലെ ഡോക്ടർമാർ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ടേക്കും.

ലിയാൻഡ്രോ പരേഡസ് : പരിക്ക് ഭേദമായി കൊണ്ട് ക്ലബ്ബിനുവേണ്ടി അവസാന രണ്ട് മത്സരങ്ങളിലും പങ്കെടുത്തു.

നിക്കോളാസ്‌ ഗോൺസാലസ് – പരിക്കിന്റെ പ്രശ്നങ്ങൾ ഇപ്പോഴും അദ്ദേഹത്തെ അലട്ടുന്നുണ്ട്.

ഇതൊക്കെയാണ് നിലവിലെ സ്ഥിതിഗതികൾ. ഏതായാലും ലോ സെൽസോയുടെ കാര്യത്തിൽ മാത്രമാണ് അർജന്റീനക്ക് തിരിച്ചടിയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *