പരിക്കു മൂലം പോർച്ചുഗല്ലിന് സൂപ്പർ താരത്തെ നഷ്ടമായി,മറ്റു രണ്ടുപേരുടെ കാര്യത്തിൽ സംശയം.
ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ പോർച്ചുഗീസ് ടീമുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ ഉറുഗ്വയാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.
അതേസമയം പോർച്ചുഗീസ് ടീമിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു വാർത്ത കഴിഞ്ഞദിവസം പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് പോർച്ചുഗലിന്റെ പ്രതിരോധനിരയിലെ സൂപ്പർതാരമായ ഡാനിലോ പെരീരക്ക് പരിക്കേറ്റിട്ടുണ്ട്. പരിശീലനത്തിനിടെയാണ് താരത്തിന്റെ വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിച്ചിട്ടുള്ളത്.ഇക്കാര്യം പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല ഗ്രൂപ്പ് ഘട്ടത്തിൽ ഇനി നടക്കാനുള്ള രണ്ടു മത്സരങ്ങളും ഡാനിലോക്ക് നഷ്ടമാവും എന്ന് ഉറപ്പായിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിൽ സ്റ്റാർട്ട് ചെയ്തിട്ടുള്ള താരമാണ് ഡാനിലോ.അതേസമയം അദ്ദേഹത്തിന്റെ അഭാവത്തിൽ സെന്റർ ബാക്ക് പൊസിഷനിൽ പെപെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
🚨 | Officiel – Danilo Pereira s’est blessé à l’entraînement et souffre d'une fracture de trois arcs costaux ! 🤕🇵🇹
— Canal Supporters (@CanalSupporters) November 27, 2022
La fédération portugaise ne précise pas la durée de son indisponibilité mais selon @maisfutebol , il pourrait manquer la phase de groupes ❌ pic.twitter.com/0DnOxeH5Yz
മാത്രമല്ല പോർച്ചുഗലിന്റെ മറ്റു രണ്ടു സൂപ്പർ താരങ്ങളായ ഒട്ടാവിയോ,നുനോ മെന്റസ് എന്നിവരുടെ കാര്യത്തിലും ഇപ്പോൾ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതായത് കഴിഞ്ഞ ദിവസത്തെ പരിശീലനം ഇരുവരും നഷ്ടപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ ഈ താരങ്ങൾ ഉണ്ടാവുമോ എന്നുള്ള കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇന്നത്തെ മത്സരം വിജയിച്ചു കഴിഞ്ഞാൽ പോർച്ചുഗലിനെ പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പിക്കാൻ സാധിച്ചേക്കും.