പരിക്കും സസ്പെൻഷനും, ബ്രസീൽ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തി പരിശീലകൻ!
ബ്രസീൽ കഴിഞ്ഞ മത്സരത്തിൽ വെനിസ്വേലയോട് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.ഇനി വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ് അവരെ കാത്തിരിക്കുന്നത്. കരുത്തരായ ഉറുഗ്വയാണ് ബ്രസീലിന്റെ എതിരാളികൾ. മികച്ച ഫോമിലാണ് ഇപ്പോൾ ഉറുഗ്വ കളിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ പരിക്കും സസ്പെൻഷനും ബ്രസീലിന് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിരോധനിരയിൽ കളിക്കുന്ന വാന്റെഴ്സൺ സസ്പെൻഷനിന്റെ പിടിയിലാണ്.അടുത്ത മത്സരം കളിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല. അതേസമയം അരാന പരിക്കിന്റെ പിടിയിലാണ്.അതുകൊണ്ടുതന്നെ രണ്ട് താരങ്ങളെ ഇപ്പോൾ ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ പുതുതായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന അലക്സ് ടെലസ്, റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഡോഡോ എന്നിവരെയാണ് പരിശീലകൻ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ രണ്ടു താരങ്ങളെയും അടുത്ത മത്സരത്തിൽ ഉപയോഗപ്പെടുത്തുമോ എന്നുള്ളത് വ്യക്തമല്ല.പക്ഷേ വലിയ വെല്ലുവിളിയേറിയ ഒരു മത്സരമാണ് ബ്രസീലിനെ കാത്തിരിക്കുന്നത്.