പപ്പു ഗോമസിന്റെ മരുന്നടി, അർജന്റീനക്ക് വേൾഡ് കപ്പ് കിരീടം നഷ്ടമാകുമോ?

ഫുട്ബോൾ ലോകത്തെ ഞെട്ടിപ്പിച്ച ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിട്ടുള്ളത്.അർജന്റൈൻ സൂപ്പർ താരമായ പപ്പു ഗോമസ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. വൈദ്യ പരിശോധനയിൽ അദ്ദേഹം പരാജയപ്പെട്ടതോടുകൂടിയാണ് ഇക്കാര്യം തെളിഞ്ഞത്.ഇതോടെ ഈ അർജന്റീന സൂപ്പർതാരത്തിനെതിരെ ഇപ്പോൾ നടപടി എടുത്തിട്ടുമുണ്ട്.

രണ്ട് വർഷത്തെ വിലക്കാണ് പപ്പു ഗോമസ് ഏർപ്പെടുത്തിയിട്ടുള്ളത്. രണ്ട് വർഷം അദ്ദേഹം ഇനി കളിക്കളത്തിൽ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഫുട്ബോളിൽ നിന്നും വിരമിച്ചേക്കും എന്നുള്ള റിപ്പോർട്ടുകൾ ഒക്കെ പുറത്തേക്ക് വരുന്നുണ്ട്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയ അർജന്റീന ദേശീയ ടീമിലെ അംഗം കൂടിയാണ് പപ്പു ഗോമസ്. ഇത് അർജന്റീനക്കും ഇപ്പോൾ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

അർജന്റീന ആരാധകരെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീനക്ക് നഷ്ടമാകുമോ എന്നുള്ളതാണ്. പക്ഷേ അവർ ആശങ്കപ്പെടേണ്ടതില്ല. കാരണം വേൾഡ് കപ്പ് കിരീടം അർജന്റീനക്ക് നഷ്ടമാവില്ല. നിയമപ്രകാരം ഒരു ടീമിലെ രണ്ടിലധികം താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചാലാണ് കിരീടങ്ങൾ തിരിച്ചെടുക്കുക.ഇവിടെ അർജന്റീന ടീമിൽ പപ്പു ഗോമസ് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അർജന്റീന ദേശീയ ടീമിന്റെ വേൾഡ് കപ്പ് കിരീടം നഷ്ടമാവില്ല.

അർജന്റീനക്കൊപ്പം വേൾഡ് കപ്പ് നേടിയത് മാത്രമല്ല,സെവിയ്യക്കൊപ്പം ഇദ്ദേഹം യൂറോപ്പ ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഇവിടത്തെ മറ്റൊരു ചോദ്യം വേൾഡ് കപ്പ് മെഡലും യൂറോപ്പ ലീഗ് മെഡലും പപ്പു ഗോമസിന് നഷ്ടമാകുമോ എന്നുള്ളതാണ്.അത് താരത്തിന് നഷ്ടമാകും എന്നത് ഉറപ്പായി കഴിഞ്ഞു. നിയമപ്രകാരം അദ്ദേഹത്തിന്റെ വേള്‍ഡ് കപ്പ് മെഡലും യൂറോപ്പ ലീഗ് മെഡലും പിൻവലിച്ചേക്കും. ചുരുക്കത്തിൽ വലിയ ഒരു തിരിച്ചടി തന്നെയാണ് തന്റെ മരുന്നടി കാരണം ഇപ്പോൾ പപ്പു ഗോമസിന് ലഭിച്ചിരിക്കുന്നത്. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ മോൻസയുടെ താരമാണ് അദ്ദേഹം. 35 കാരനായ താരത്തിന്റെ കരിയറിന് ഇതോടുകൂടി വിരാമമായി എന്ന് തന്നെയാണ് ഇപ്പോൾ വ്യക്തമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *