പതിറ്റാണ്ടിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട് ലയണൽ മെസ്സി!

IFFHS- ന്റെ ഈ കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച താരമായി എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെയാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഫോർ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടത്.2011-2020 കാലയളവിൽ മെസ്സി നടത്തിയ തകർപ്പൻ പ്രകടനം പരിഗണിച്ചാണ് നൂറ്റാണ്ടിന്റെ താരമായി മെസ്സിയെ തിരഞ്ഞെടുത്തത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മെസ്സി പിന്തള്ളിയത്.മെസ്സിയുടെ സഹതാരമായിരുന്ന ആൻഡ്രസ് ഇനിയേസ്റ്റയാണ് മൂന്നാം സ്ഥാനത്തുള്ളത്.നെയ്മർ ജൂനിയർ നാലാം സ്ഥാനത്താണ്. ഈ കഴിഞ്ഞ പതിറ്റാണ്ടിൽ മെസ്സി കരസ്ഥമാക്കിയ വ്യക്തിഗത നേട്ടങ്ങളാണ് ഈ പുരസ്‌കാരം നേടാൻ മെസ്സിയെ സഹായിച്ചത്. IFFHS പുറത്ത് വിട്ട ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച പത്ത് താരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.

ലയണൽ മെസ്സി : അർജന്റീന

ക്രിസ്റ്റ്യാനോ റൊണാൾഡോ : പോർച്ചുഗൽ

ആൻഡ്രസ് ഇനിയേസ്റ്റ : സ്പെയിൻ

നെയ്മർ ജൂനിയർ : ബ്രസീൽ

സെർജിയോ റാമോസ് : സ്പെയിൻ

മാനുവൽ ന്യൂയർ : ജർമ്മനി

റോബർട്ട്‌ ലെവന്റോസ്ക്കി : പോളണ്ട്

ജിയാൻ ലൂയിജി ബുഫൺ : ഇറ്റലി

സ്ലാട്ടൻ ഇബ്രാഹിമോവിച്ച് : സ്വീഡൻ

ലുക്കാ മോഡ്രിച്ച് : ക്രൊയേഷ്യ

Leave a Reply

Your email address will not be published. Required fields are marked *