പതിനേഴാം തവണ, സ്വന്തം റെക്കോർഡ് പുതുക്കി ലയണൽ മെസ്സി!

2023ലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. ഇന്നലെ ലണ്ടനിൽ വെച്ച് നടന്ന ചടങ്ങിലാണ് മെസ്സിയെ ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തത്. യുവ സൂപ്പർ താരം ഏർലിംഗ് ഹാലന്റിനെയാണ് മെസ്സി മറികടന്നത്. എന്നാൽ മെസ്സി അർഹിച്ചിരുന്നുവോ കാര്യത്തിൽ വലിയ വിവാദങ്ങൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്.

മാത്രമല്ല ഫിഫയുടെ ബെസ്റ്റ് ഇലവനിലും ലയണൽ മെസ്സി ഇടം നേടിയിട്ടുണ്ട്.FIFA ഫിഫ്പ്രോ മെൻസ് വേൾഡ് ഇലവനിലാണ് ഒരിക്കൽ കൂടി ലയണൽ മെസ്സി തന്റെ സ്ഥാനം കണ്ടെത്തിയിട്ടുള്ളത്. ഇത് പതിനേഴാം തവണയാണ് മെസ്സി ഫിഫയുടെ ബെസ്റ്റ് ഇലവനിൽ ഇടം കണ്ടെത്തുന്നത്. തന്റെ റെക്കോർഡ് ഒരിക്കൽ കൂടി പുതുക്കാൻ അർജന്റീനയുടെ നായകന് കഴിഞ്ഞിട്ടുണ്ട്.

അതായത് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഫിഫയുടെ ബെസ്റ്റ് ഇലവനിൽ ഇടം നേടിയ താരം ലയണൽ മെസ്സിയാണ്.17 തവണ ഇടം നേടിയ മറ്റൊരു താരവും ഫുട്ബോൾ ചരിത്രത്തിൽ ഇല്ല. 2006 ലാണ് ലയണൽ മെസ്സി ആദ്യമായി ഫിഫയുടെ ബെസ്റ്റ് ഇലവനിൽ സ്ഥാനം കണ്ടെത്തിയത്.അതിനുശേഷം മെസ്സി സ്ഥിര സാന്നിധ്യമാണ്. 69 രാജ്യങ്ങളിൽ നിന്നുള്ള 28000 പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾ വോട്ടിങ്ങിലൂടെയാണ് ഈ ഫിഫ ബെസ്റ്റ് ഇലവൻ തിരഞ്ഞെടുക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യമാണ് ഇത്തവണത്തെ ബെസ്റ്റ് ഇലവനിൽ കാണാൻ സാധിക്കുക. എന്നാൽ സിറ്റി സൂപ്പർതാരമായ റോഡ്രിക്ക് ഇടം ലഭിക്കാത്തത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.അതേസമയം 4 മുന്നേറ്റ നിര താരങ്ങളെ ഇവർ ഉൾപ്പെടുത്തിയിട്ടുണ്ട്. മെസ്സിക്കൊപ്പം ഹാലന്റ്,എംബപ്പേ,വിനീഷ്യസ് എന്നിവർ ഇടം നേടിയിട്ടുണ്ട്.ബെല്ലിങ്ങ്ഹാമും വിനീഷ്യസും ആദ്യമായി കൊണ്ടാണ് ഫിഫ ബെസ്റ്റ് ഇലവനിൽ ഇടം കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *