ന്യൂസിലാന്റിനെ തകർത്തത് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക്,സമ്പൂർണ്ണ വിജയവുമായി അർജന്റീന.

കഴിഞ്ഞ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ കണ്ട അർജന്റീനയെയല്ല നമുക്കിപ്പോൾ അണ്ടർ 20 വേൾഡ് കപ്പിൽ കാണാൻ സാധിക്കുക. സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ നിരവധി പരാജയങ്ങൾ അർജന്റീനക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഹവിയർ മശെരാനോ സ്ഥാനമൊഴിയാൻ തീരുമാനിച്ചിട്ടും അർജന്റീന തന്നെ അദ്ദേഹത്തെ പിടിച്ചു നിർത്തുകയായിരുന്നു.

പക്ഷേ ഇപ്പോൾ സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമാണ് അർജന്റീന നടത്തുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചുകൊണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറിയ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും തകർപ്പൻ വിജയം നേടിയിട്ടുണ്ട്.ന്യൂസിലാന്റിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തുവിട്ടു കൊണ്ടാണ് അർജന്റീന തങ്ങളുടെ കരുത്ത് തെളിയിച്ചത്. ഇതോടുകൂടി മൂന്നുമത്സരങ്ങളിൽ മൂന്നിലും വിജയിച്ച് 9 പോയിന്റ് നേടി രാജകീയമായി കൊണ്ടാണ് അർജന്റീന കടന്നുവരുന്നത്.

മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ പുചാണ് അർജന്റീനക്ക് വേണ്ടി ഗോൾ വേട്ട ആരംഭിച്ചത്. പതിനേഴാം മിനിറ്റിൽ ഇൻഫാന്റിനോയുടെ ഗോൾ പിറന്നു. 35 മിനിട്ടിൽ സൂപ്പർ താരം ലൂക്ക് റൊമേറോ കൂടി ഗോൾ നേടിയതോടെ ആദ്യപകുതിയിൽ തന്നെ അർജന്റീന വിജയം ഉറപ്പിച്ചിരുന്നു. പിന്നീട് പെനാൽറ്റിയിലൂടെ അഗ്വിറെ ഗോൾ നേടി. അതിനുശേഷം വെലിസാണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോൾ നേടിയ താരമാണ് ഇദ്ദേഹം.

അതേസമയം ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്രസീൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.നൈജീരിയയാണ് ബ്രസീലിന്റെ എതിരാളികൾ.ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ബ്രസീൽ രണ്ടാം മത്സരത്തിൽ മികച്ച വിജയം നേടിയിരുന്നു. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ബ്രസീലിന് മുന്നോട്ട് പോകാൻ സാധിക്കും.അതുകൊണ്ടുതന്നെ അതി നിർണായകമായ മത്സരമാണ് ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഇന്ന് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *