നേഷൻസ് ലീഗ് കിരീടം കൂടി, ഫ്രഞ്ച് പടയുടെ കിരീടക്കണക്കുകൾ ഇങ്ങനെ!
ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഫ്രാൻസ് സ്പെയിനിനെ പരാജയപ്പെടുത്തിയത്. ബെൻസിമ, എംബപ്പേ എന്നീ താരങ്ങളുടെ ഗോളുകളാണ് ഫ്രാൻസിന് കിരീടം നേടികൊടുത്തത്. ഇതാദ്യമായാണ് നേഷൻസ് ലീഗിൽ ഫ്രാൻസ് മുത്തമിടുന്നത്.
🇫🇷 𝘾𝙃𝘼𝙈𝙋𝙄𝙊𝙉𝙎 🇫🇷#FiersdetreBleus pic.twitter.com/FJ8BAJYQ41
— Equipe de France ⭐⭐ (@equipedefrance) October 10, 2021
ഇതോട് കൂടി ആകെ എട്ട് കിരീടങ്ങൾ സ്വന്തമാക്കാൻ ഫ്രാൻസിന്റെ ദേശീയ ടീമിന് സാധിച്ചു.1984-ലാണ് ഫ്രാൻസ് യൂറോ കപ്പിൽ മുത്തമിടുന്നത്.അതിന് ശേഷം 1985-ൽ ഫ്രഞ്ച് ടീം അർട്ടെമിയോ ഫ്രാഞ്ചി ട്രോഫി സ്വന്തമാക്കി.1998-ലാണ് ആദ്യമായി ഫ്രാൻസ് വേൾഡ് കപ്പ് കിരീടം നേടുന്നത്.2000-ൽ ഒരിക്കൽ കൂടി ഫ്രാൻസ് യൂറോ കപ്പ് നേടി.2001-ലും 2003-ലും ഫിഫ കോൺഫെഡറേഷൻ കപ്പ് നേടിയത് ഫ്രാൻസായിരുന്നു.പിന്നീട് 2018-ലാണ് ഫ്രാൻസ് വേൾഡ് കപ്പ് സ്വന്തമാക്കിയത്. അതിന് ശേഷമാണ് ഇപ്പോൾ ഫ്രാൻസ് യുവേഫ നേഷൻസ് ലീഗ് കൂടി സ്വന്തമാക്കുന്നത്.
രണ്ട് വേൾഡ് കപ്പുകൾ, രണ്ട് യൂറോ കപ്പുകൾ, രണ്ട് കോൺഫെഡറേഷൻ കപ്പുകൾ, ഒരു നേഷൻസ് ലീഗ്, ഒരു അർടെമിയോ ഫ്രാഞ്ചി ട്രോഫി എന്നിങ്ങനെയാണ് ഫ്രാൻസ് ആകെ നേടിയിട്ടുള്ളത്.