നെയ്മർ വേൾഡ് കപ്പ് ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു : റൊണാൾഡിഞ്ഞോ!

ഏറ്റവും കൂടുതൽ ഫിഫ വേൾഡ് കപ്പുകൾ നേടിയ രാജ്യമെന്ന റെക്കോർഡ് നിലവിൽ ബ്രസീലിന്റെ പേരിലാണ്. 5 വേൾഡ് കപ്പുകളാണ് ബ്രസീൽ സ്വന്തമായിട്ടുള്ളത്.2002-ലാണ് കാനറികൾ അവസാനമായി വേൾഡ് കപ്പ് കിരീടത്തിൽ മുത്തമിട്ടത്.അത് കഴിഞ്ഞിട്ടിപ്പോൾ 20 വർഷങ്ങൾ പിന്നിടുന്നു.

അന്ന് വേൾഡ് കപ്പ് നേടിയ ബ്രസീൽ ടീമിന്റെ പ്രധാനപ്പെട്ട താരങ്ങളിലൊരാളായിരുന്നു റൊണാൾഡിഞ്ഞോ.ഈ റൊണാൾഡിഞ്ഞോക്ക് ഇത്തവണ വലിയ പ്രതീക്ഷകളുണ്ട്.സുപ്പർ താരം നെയ്മർ ജൂനിയർ വേൾഡ് കപ്പുയർത്തുമെന്നുള്ള പ്രതീക്ഷയാണ് ഇപ്പോൾ റൊണാൾഡിഞ്ഞോ പങ്കുവെച്ചിട്ടുള്ളത്.ഡീഞ്ഞോയുടെ വാക്കുകൾ TYC റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് നെയ്മർ. അദ്ദേഹം വേൾഡ് കപ്പ് കിരീടം നേടുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അടുത്ത സീസണിൽ അദ്ദേഹത്തിന് പരിക്കുകളൊന്നും ഉണ്ടാവില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഓരോ വർഷവും അദ്ദേഹം എന്തെങ്കിലുമൊക്കെ കിരീടങ്ങൾ നേടാറുണ്ട്. പക്ഷേ പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടാൻ കഴിഞ്ഞിട്ടില്ല.മെസ്സിക്കൊപ്പം നെയ്മർക്ക് അത് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഫുട്ബോളിൽ അദ്ദേഹം ഇതിനോടകം തന്നെ വലിയൊരു ചരിത്രം രചിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുള്ള താരമാണ് നെയ്മർ.ബ്രസീലിലെ ആരാധനാപാത്രങ്ങളിൽ ഒരാളായി മാറാൻ നെയ്മർക്ക് സാധിച്ചിട്ടുണ്ട് ” ഇതാണ് റൊണാൾഡിഞ്ഞോ പറഞ്ഞിട്ടുള്ളത്.

ബ്രസീൽ ടീമിനൊപ്പം നിലവിൽ മികച്ച ഫോമിലാണ് നെയ്മർ കളിച്ചു കൊണ്ടിരിക്കുന്നത്. വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഗോളിന്റെയും അസിസ്റ്റിന്റെയും കാര്യത്തിലുമൊക്കെ നെയ്മർ മുൻപന്തിയിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *