നെയ്മർ മദ്യപിച്ചാണ് വരുന്നതെന്ന ആരോപണം,മറുപടി നൽകി പക്കേറ്റ!

സൂപ്പർ താരം നെയ്മർ ജൂനിയർക്ക് സമീപ കാലത്ത് നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. പ്രത്യേകിച്ച് യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായതോടെ കൂടി പലരും നെയ്മറെ വിമർശിച്ചിരുന്നു.ഇതിനിടെ ഒരു ആരോപണം കൂടി നെയ്മർക്ക് നേരിടേണ്ടി വന്നിരുന്നു.അതായത് നെയ്മർ ജൂനിയർ പിഎസ്ജിയിൽ മദ്യപിച്ചു കൊണ്ടാണ് പരിശീലനത്തിന് എത്തുന്നത് എന്നായിരുന്നു ഒരു ഫ്രഞ്ച് ജേണലിസ്റ്റ് ആരോപിച്ചിരുന്നത്.

എന്നാൽ നെയ്മറുടെ ബ്രസീലിയൻ സഹതാരമായ ലുകാസ് പക്കേറ്റ ഇതിനെ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്.നെയ്മർക്കെതിരെയുള്ള ആരോപണങ്ങൾ ഒന്നും തന്നെ സത്യമല്ല എന്നാണ് പക്കേറ്റ പറഞ്ഞിരിക്കുന്നത്.മാത്രമല്ല അദ്ദേഹം നെയ്മർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഈ ബ്രസീലിയൻ താരം.പക്കേറ്റയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ബഹുമാനമില്ലാതെയാണ് അവർ സംസാരിക്കുന്നത്.അവർ ആരോപിച്ച കാര്യങ്ങളൊന്നും തന്നെ സത്യമല്ല.തീർച്ചയായും നെയ്മർ അതിനോട് പ്രതികരിക്കുകയില്ല.പക്ഷെ ആരോപണങ്ങൾ ഒന്നും തന്നെ ഞാൻ വിശ്വസിക്കുകയില്ല.ആളുകൾ ഓവറായി സംസാരിക്കുന്നുണ്ട്. ചെറിയ രീതിയിൽ അത് ഞങ്ങളെയും ബാധിക്കുന്നു.എന്റെ വീട്ടിൽ സ്പൈഡർമാൻ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. അതുപോലെ തന്നെയാണ് ഇക്കാര്യങ്ങളും. ആളുകൾ പറയുന്നതെല്ലാം നിങ്ങൾക്ക് കണ്ണടച്ച് വിശ്വസിക്കാൻ കഴിയില്ല.നെയ്മർ ഒരു അസാധാരണമായ പ്രൊഫഷണലാണ്, അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല ” ഇതാണ് മറുപടിയായി കൊണ്ട് പക്കേറ്റ പറഞ്ഞത്.

മറ്റു ചില കാര്യങ്ങളും അദ്ദേഹം നെയ്മറെ കുറിച്ച് പങ്കുവെച്ചിട്ടുണ്ട്.അതിങ്ങനെയാണ്.

” നെയ്മർ ഒരു മികച്ച പ്രൊഫഷണലാണ്, ഒരു നല്ല വ്യക്തിയാണ്, ബ്രസീൽ ടീമിലെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടാവുക എന്നുള്ളത് ഒരു പ്രിവിലേജാണ്.എന്റെ ഭാഗത്ത് നെയ്മർ ഉണ്ടാവുമ്പോൾ എനിക്ക് കൂടുതൽ കരുത്ത് ലഭിക്കുന്നു. എന്റെ സഹതാരങ്ങൾക്കും അങ്ങനെയാണ്. അദ്ദേഹം ബ്രസീൽ ടീമിനൊപ്പം ഉണ്ടാവുമ്പോൾ ഞങ്ങൾ കൂടുതൽ മോട്ടിവേറ്റഡാണ്.പിഎസ്ജി പുറത്തായതിന് പലരും അദ്ദേഹത്തെ ക്രൂശിച്ചു. അദ്ദേഹം ഒരു പരിക്കിൽ നിന്ന് മുക്തനായി വരുന്ന സമയമാണിത്.അദ്ദേഹം ടീമിന് വേണ്ടി എല്ലാം ചെയ്യുമെന്നും കരുത്തനായ തിരിച്ചു വരുമെന്നുമുള്ള കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നും തന്നെയില്ല” ഇതാണ് പക്കേറ്റ പറഞ്ഞിട്ടുള്ളത്.

ഇനി ബ്രസീലിന്റെ അടുത്ത മത്സരം ചിലിക്കെതിരെയാണ്. ഈ മത്സരത്തിൽ രണ്ടു പേരും ബ്രസീലിന്റെ ആദ്യ ഇലവനിൽ ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *