നെയ്മർ പ്രശ്നമല്ല,പരിഹാരമാണ് : വിമർശകർക്കെതിരെ ടിറ്റെ!

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർക്ക് പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുണ്ട്. ബ്രസീലിൽ നിന്ന് തന്നെ നെയ്മറെ പലരും വിമർശിക്കാറുണ്ട്. ഇത്തരം വിമർശകർക്കെതിരെ ഒരുപാട് തവണ നെയ്മർ ജൂനിയർ തന്നെ ഇതിന് മറുപടി നൽകിയിട്ടുണ്ട്.

ഇപ്പോഴിതാ ബ്രസീലിന്റെ പരിശീലകനായ ടിറ്റെയും നെയ്മറുടെ വിമർശകർക്ക് മറുപടി പറഞ്ഞിട്ടുണ്ട്.അതായത് നെയ്മർ ജൂനിയർ ഒരു പ്രശ്നമല്ലെന്നും മറിച്ച് അദ്ദേഹം ഒരു പരിഹാരമാണ് എന്നുമാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നെയ്മർ ജൂനിയർ ഒരു പ്രശ്നമല്ല, മറിച്ച് അദ്ദേഹമൊരു പരിഹാരമാണ്. ചില സമയങ്ങളിൽ ആളുകൾ പറയുന്നത് നെയ്മർ കൂടുതൽ മിസ്റ്റേക്കുകൾ വരുത്തിവെക്കുന്ന എന്നുള്ളതാണ്. എന്നാൽ നെയ്മർ മിസ്റ്റേക്കുകൾ വരുന്നതല്ല, മറിച്ച് അദ്ദേഹത്തിന്റെ പൊസിഷനാണ് ആ മിസ്റ്റേക്കുകൾക്ക് കാരണം. അവിടെ അദ്ദേഹം കൂടുതൽ ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ അത് ടീമിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ കാര്യമാണ്.ആ പൊസിഷനിൽ നെയ്മർ തന്നെയാണ് പ്രധാനപ്പെട്ട സാന്നിധ്യം ” ഇതാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്.

വരുന്ന വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണ് ടിറ്റെയുള്ളത്.നെയ്മറിൽ തന്നെയാണ് ബ്രസീലിന്റെയും ടിറ്റെയും പ്രതീക്ഷകൾ ഉള്ളത്. വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് നെയ്മർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *