നെയ്മർ പരിശീലനം നടത്തിയില്ല,ആന്റണിയുടെ കാര്യത്തിൽ സന്തോഷവാർത്ത,ബ്രസീൽ ക്യാമ്പിൽ ആദ്യ ദിവസത്തെ വിശേഷങ്ങൾ.

ഖത്തർ വേൾഡ് കപ്പിനുള്ള ഒരുക്കങ്ങൾ എല്ലാ ദേശീയ ടീമുകളും ആരംഭിച്ചത് പോലെ ബ്രസീലും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്നലെയായിരുന്നു ബ്രസീൽ പരിശീലന സെഷന് തുടക്കം കുറിച്ചത്. ഇറ്റലിയിലെ ടുറിനിൽ വെച്ചാണ് ബ്രസീൽ ഇപ്പോൾ പരിശീലനം നടത്തുന്നത്.

ഇന്നലത്തെ പരിശീലനത്തിൽ ആകെ 14 താരങ്ങളാണ് പങ്കെടുത്തിട്ടുള്ളത്. ആ താരങ്ങൾ ഇവരൊക്കെയാണ്.

Alisson, Ederson, Weverton,Alex Sandro, Alex Telles, Antony, Daniel Alves, Éder Militão, Éverton Ribeiro, Fred, Pedro, Raphinha, Rodrygo and Vini Júnior.

അതേസമയം ബ്രസീൽ ക്യാമ്പിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ സൂപ്പർതാരം നെയ്മർ ജൂനിയറും മാർക്കിഞ്ഞോസും ഇന്നലത്തെ പരിശീലനത്തിൽ പങ്കെടുത്തിട്ടില്ല എന്നുള്ളതാണ്.പിഎസ്ജി താരങ്ങളായ ഇരുവരുടെയും ഫ്ലൈറ്റ് സമയം വൈകിയായിരുന്നു. ഇതേ തുടർന്ന് വൈകി എത്തിച്ചേർന്ന ഇരുവരും പരിശീലനത്തിൽ പങ്കാളികളായിട്ടില്ല.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ആന്റണിയുടെതാണ്. പരിക്കു മൂലം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാനത്തെ അഞ്ച് മത്സരങ്ങളും ഈ സൂപ്പർതാരത്തിന് നഷ്ടമായിരുന്നു. എന്നാൽ താരം ഇന്നലത്തെ പരിശീലനത്തിൽ ചെറിയ രൂപത്തിൽ പങ്കാളിയായിട്ടുണ്ട്.പരിക്കിൽ നിന്നും താരം മുക്തനായി കഴിഞ്ഞു എന്നുള്ളതിന്റെ സൂചനകൾ തന്നെയാണ് ഇപ്പോൾ നമുക്ക് ലഭിക്കുന്നത്.

ഏതായാലും ബാക്കിയുള്ള താരങ്ങൾ ഇന്നത്തോട് കൂടി പരിശീലനം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്ലബ്ബിന് വേണ്ടിയുള്ള മത്സരങ്ങൾ ഉണ്ടായതിനാൽ ഈ താരങ്ങൾ വൈകിയാണ് ടീമിനോടൊപ്പം ചേർന്നിട്ടുള്ളത്. ഇറ്റലിയിലെ പരിശീലനത്തിനുശേഷം നവംബർ 19 ആം തീയതിയാണ് ബ്രസീൽ ഖത്തറിലേക്ക് പറക്കുക. ആദ്യ മത്സരത്തിൽ സെർബിയയാണ് ബ്രസീലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *