നെയ്മർ തിരിച്ചുവരേണ്ടത് ബ്രസീലിന്റെ മാത്രം ആവശ്യമില്ല, ഫുട്ബോൾ ലോകത്തിന്റെ ആവശ്യമാണെന്ന് പ്രസിഡന്റ്!

സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും ഗുരുതരമായി പരിക്കേറ്റത് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിനിടയിലായിരുന്നു നെയ്മർക്ക് ഗുരുതരമായി പരിക്കേറ്റത്. താരത്തിന്റെ കാൽമുട്ടിന് ACL ഇഞ്ചുറിയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. നെയ്മർക്ക് സർജറി വേണമെന്നുള്ളത് നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.

ആറുമാസത്തോളം നെയ്മർ പുറത്തിരിക്കേണ്ടി വരും എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സർജറിക്ക് ശേഷം മാത്രമാണ് കൃത്യമായ വിവരങ്ങൾ പുറത്തുവരികയുള്ളൂ. നെയ്മറുടെ റിക്കവറിയെ കുറിച്ച് CBF ന്റെ പ്രസിഡന്റായ എഡ്നാൾഡോ റോഡ്രിഗസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് നെയ്മർ പെട്ടെന്ന് തിരിച്ചു വരേണ്ടത് ഫുട്ബോൾ ലോകത്തിന്റെ തന്നെ ആവശ്യമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നെയ്മറുടെ റിക്കവറി ബ്രസീൽ ദേശീയ ടീമിന്റെ മാത്രം ആവശ്യമില്ല. മറിച്ച് ഫുട്ബോൾ ലോകത്തിന്റെ കൂടി ആവശ്യമാണ്. കാരണം നെയ്മർ ജൂനിയർ കളിക്കളത്തിൽ ഉണ്ടാകുമ്പോൾ ഫുട്ബോൾ ലോകം തന്നെ വളരെയധികം ഹാപ്പിയാണ് ” ഇതാണ് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ഇതിനുമുൻപും ഒരുപാട് തവണ പരിക്കുകൾ അലട്ടിയിട്ടുള്ള ഒരു വ്യക്തിയാണ് നെയ്മർ ജൂനിയർ.കരിയറിന്റെ ഭൂരിഭാഗം സമയവും അദ്ദേഹത്തിന് കളിക്കളത്തിന് പുറത്തിരിക്കേണ്ട ഒരു അവസ്ഥയാണ് സംഭവിക്കാറുള്ളത്.സമാന സ്ഥിതിയിലൂടെയാണ് ഈ സീസണും ഇപ്പോൾ കടന്നുപോകുന്നത്. നിങ്ങളുടെ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് വലിയ വേദനയും നിരാശയുമാണ് അവർക്ക് സമ്മാനിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *