നെയ്മർ.. തിരിച്ചുവരൂ : മത്സരം കാണാനെത്തിയ താരത്തിന് മുന്നിൽ ചാന്റുകളുമായി ആരാധകർ!

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ നിലവിൽ പരിക്കിന്റെ പിടിയിലാണ്.ഉറുഗ്വക്കെതിരെയുള്ള ബ്രസീലിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരം കളിക്കുന്നതിനിടയിലാണ് നെയ്മർക്ക് ഗുരുതരമായി പരിക്കേറ്റത്.ശസ്ത്രക്രിയ അവസാനിച്ച നെയ്മർ ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്.അടുത്ത സെപ്റ്റംബർ മാസം നെയ്മർ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോപ്പ അമേരിക്ക നെയ്മർക്ക് നഷ്ടമാകും എന്നത് ബ്രസീലിയൻ ആരാധകരെ വളരെയധികം ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണ്.

ബ്രസീലിയൻ ക്ലബ്ബായ സാന്റോസിലൂടെയായിരുന്നു നെയ്മർ ജൂനിയർ തന്റെ കരിയർ ആരംഭിച്ചിരുന്നത്.പിന്നീട് അദ്ദേഹം യൂറോപ്പിലേക്ക് ചേക്കേറുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ സാന്റോസും കൊറിന്ത്യൻസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ആ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിക്കാൻ സാന്റോസിന് സാധിച്ചിരുന്നു.ഈ മത്സരം വീക്ഷിക്കാൻ വേണ്ടി നെയ്മർ ജൂനിയർ എത്തിയിരുന്നു.

വലിയ കരഘോഷത്തോടുകൂടിയാണ് നെയ്മർ ജൂനിയറെ സാന്റോസ് ആരാധകർ വരവേറ്റത്. മാത്രമല്ല നെയ്മറുടെ മുന്നിൽവച്ച് അവർ ചാന്റ് മുഴക്കുകയും ചെയ്തിട്ടുണ്ട്.നെയ്മർ.. തിരികെ വരൂ എന്നാണ് സാന്റോസ് ആരാധകർ ആവശ്യപ്പെട്ടിട്ടുള്ളത്.സാന്റോസ് ക്ലബ്ബിലേക്ക് തിരിച്ചുവരാനാണ് അവരുടെ ആരാധകർ ഇപ്പോൾ ഈ താരത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന് വേണ്ടിയാണ് നെയ്മർ ജൂനിയർ കളിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ നെയ്മർ സാന്റോസിലേക്ക് തിരിച്ചെത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. തിരിച്ചെത്താൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യം നേരത്തെ നെയ്മർ ജൂനിയർ തുറന്ന് പറഞ്ഞിരുന്നു. നിലവിൽ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് സാന്റോസ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.എന്തെന്നാൽ ബ്രസീലിയൻ ലീഗിൽ നിന്നും അവർ തരം താഴ്ത്തപ്പെട്ടിട്ടുണ്ട്. ഇനി ബ്രസീലിലെ രണ്ടാം ഡിവിഷനിലാണ് സാന്റോസ് കളിക്കുക. റെലഗേറ്റ് ആയതിന് പിന്നാലെ വലിയ രൂപത്തിലുള്ള ആക്രമണ സംഭവങ്ങൾ സാന്റോസിൽ നടക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *