നെയ്മർ ഒരിക്കലും അനശ്വരനല്ല, ഭാവിയിൽ ബ്രസീലിന്റെ പ്രധാനപ്പെട്ട താരം വിനീഷ്യസ് :മാർക്കിഞ്ഞോസ്

തകർപ്പൻ പ്രകടനമാണ് സമീപകാലത്ത് ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ പുറത്തെടുക്കുന്നത്.കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി 20 ഗോളുകളും 20 അസിസ്റ്റുകളും പൂർത്തിയാക്കാൻ വിനീഷ്യസിന് സാധിച്ചിരുന്നു. ബ്രസീലിന്റെ ദേശീയ ടീമിൽ ഇതുവരെ വലിയ മികവ് ഒന്നും താരം കാണിച്ചിട്ടില്ല. പക്ഷേ അദ്ദേഹം കരിയർ ആരംഭിച്ചിട്ടേയൊള്ളൂ എന്നുള്ളത് ചേർത്ത് വായിക്കേണ്ട ഒരു കാര്യമാണ്.

ഏതായാലും വിനീഷ്യസ് ജൂനിയറിന്റെ ബ്രസീൽ ദേശീയ ടീമിലെ ഭാവിയെക്കുറിച്ച് ഇപ്പോൾ മാർക്കിഞ്ഞോസ് സംസാരിച്ചിട്ടുണ്ട്. അതായത് എല്ലാ കാലത്തും നെയ്മർ ബ്രസീൽ ടീമിൽ ഉണ്ടാവില്ലെന്നും ഭാവിയിൽ ബ്രസീലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളായി മാറാൻ വിനീഷ്യസിനും റോഡ്രിഗോക്കും സാധിക്കുമെന്നാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നെയ്മർ ബ്രസീലിന്റെ ദേശീയ ടീമിൽ അനശ്വരനല്ല, മറ്റുള്ള താരങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്.എല്ലാവരും അവരവരുടെ കാലഘട്ടം പിന്നിടും. തീർച്ചയായും ബ്രസീലിൽ ഒരുപാട് പ്രതിഭകൾ ഉണ്ടായി വരുന്നു എന്നുള്ളതിൽ ഞങ്ങൾ വളരെയധികം ഹാപ്പിയാണ്,ഞങ്ങൾക്ക് അഭിമാനവും ഉണ്ട്.വിനീഷ്യസ് ഒരു അസാധാരണ താരമാണ് എന്നുള്ളത് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ തെളിഞ്ഞു കഴിഞ്ഞു. നാഷണൽ ടീമിലെ പല താരങ്ങളുടെ കാര്യത്തിലും ഞങ്ങൾക്ക് ഒരുപാട് അഭിമാനമുണ്ട്.കാരണം അവർ എല്ലാവരും ഹൈ ലെവലിൽ കളിക്കുന്നവരാണ്. എല്ലാവരും പരസ്പരം സഹായിക്കുന്നു.ഭാവിയിൽ ബ്രസീലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളായി മാറാൻ വിനീഷ്യസിനും റോഡ്രിഗോക്കും സാധിക്കും ” ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.

ബ്രസീലും ഗിനിയയും തമ്മിലാണ് വരുന്ന സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുക. ബ്രസീലിന്റെ വിശ്വവിഖ്യാതമായ പത്താം നമ്പർ ജേഴ്സിയാണ് ഈ മത്സരത്തിൽ വിനീഷ്യസ് ജൂനിയർ ധരിക്കുക. മാത്രമല്ല ദിവസങ്ങൾക്കു മുന്നേയായിരുന്നു റയൽ മാഡ്രിഡിന്റെ ഏഴാം നമ്പർ ജേഴ്സി വിനിക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *