നെയ്മർ അസാധാരണ താരം, പരിഹാസങ്ങൾ റിച്ചാലീസൺ അർഹിക്കുന്നു : ഡിമരിയ!

കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരെ അർജന്റീനയുടെ വിജയഗോൾ നേടിയത് എയ്ഞ്ചൽ ഡിമരിയയായിരുന്നു. ഇപ്പോഴിതാ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഇരുടീമുകളും ഒരിക്കൽ കൂടി ഏറ്റുമുട്ടുന്നുണ്ട്. വരുന്ന ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-നാണ് ഈയൊരു മത്സരം അരങ്ങേറുക.

ഏതായാലും കഴിഞ്ഞ ദിവസം ഡിമരിയ അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സിന് ഒരു ഇന്റർവ്യൂ നൽകിയിരുന്നു. ബ്രസീലിയൻ താരങ്ങളായ നെയ്മർ ജൂനിയർ, റിച്ചാലീസൺ എന്നിവരെ പറ്റി ഡി മരിയ സംസാരിച്ചിരുന്നു. നെയ്മർ ഒരു അസാധാരണ താരമാണെന്നും കോപ്പയിലെ തോൽവിക്ക്‌ അദ്ദേഹത്തെ തമാശ രൂപേണ പരിഹസിക്കലുണ്ടെന്നും എന്നാൽ നെയ്മർ അത് ഇഷ്ടപ്പെടുന്നുണ്ട് എന്നുമാണ് ഡി മരിയ അറിയിച്ചത്. കൂടാതെ റിച്ചാലീസണുമായുള്ള പ്രശ്നങ്ങൾ, അത് അദ്ദേഹം അർഹിച്ചതാണെന്നും ഡി മരിയ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങൾ എന്താണോ കാണുന്നത്, അത് തന്നെയാണ് നെയ്മർ.ജീവിതം നന്നായി ആസ്വദിക്കുന്ന ഒരു ടിപ്പിക്കൽ ബ്രസീലിയനാണ് നെയ്മർ.പക്ഷേ അദ്ദേഹത്തിന് വലിയൊരു മനസ്സുണ്ട്. വളരെയധികം അസാധാരണമായ ഒരു പ്രതിഭയാണ് നെയ്മർ. കോപ്പ അമേരിക്ക ഫൈനലിലെ തോൽവിയിൽ ഞങ്ങൾ അദ്ദേഹത്തെ തമാശ രൂപേണ പരിഹസിക്കാറുണ്ട്. എന്തെങ്കിലുമൊക്കെ സംഭവിച്ചാൽ,ഞങ്ങളാണ് ഫസ്റ്റ്, നിങ്ങൾ സെക്കന്റാണെന്ന് ഞങ്ങൾ ഇടയ്ക്കിടെ നെയ്മറോട് പറയും.അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കാനായിരിക്കും ഞങ്ങൾ ശ്രമിക്കുക. പക്ഷേ നെയ്മർ അത് അംഗീകരിക്കും. അദ്ദേഹം അത് ഇഷ്ടപ്പെടുന്നു. പക്ഷേ റിച്ചാലീസണിന്റെ പ്രശ്നം, അത് അദ്ദേഹം അർഹിച്ചതാണ്.എന്തെന്നാൽ മത്സരത്തിന് മുന്നെ അദ്ദേഹം ബ്രസീൽ ചാമ്പ്യൻമാരാവുമെന്ന് പറഞ്ഞിരുന്നു. കൂടാതെ ഞങ്ങളെ വേദനിപ്പിക്കുകയും ദേഷ്യം പിടിപ്പിക്കുകയുമായിരുന്നു റിച്ചാലീസൺ ചെയ്തത്.അത്കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലെ ആ സംഭവവികാസങ്ങൾ എല്ലാം തന്നെ അദ്ദേഹം അർഹിച്ചതാണ് ” ഇതാണ് ഡി മരിയ പറഞ്ഞത്.

ഏതായാലും വരുന്ന അർജന്റീന-ബ്രസീൽ മത്സരത്തിൽ നെയ്മറും ഡി മരിയയും മുഖാമുഖം വന്നേക്കും. പക്ഷേ പ്രീമിയർ ലീഗിലെ വിലക്ക് റിച്ചാലീസണ് ഈ മത്സരം നഷ്ടമാവും.

Leave a Reply

Your email address will not be published. Required fields are marked *