നെയ്മർക്ക് പരിക്ക്, ബ്രസീലിയൻ ക്യാമ്പിൽ ആശങ്ക !
സൂപ്പർ താരം നെയ്മർ ജൂനിയറെ പരിക്ക് അലട്ടുന്നതായി വാർത്തകൾ. ഇന്നലെ നടന്ന പരിശീലനത്തിനിടെയാണ് താരത്തിനെ പുറംവേദന അലട്ടിയത്. തുടർന്ന് താരം പരിശീലനം പൂർത്തിയാക്കാതെ കളം വിടുകയും ചെയ്തു. താരത്തിന്റെ പരിക്ക് ബ്രസീലിയൻ ക്യാമ്പിൽ ആശങ്കക്ക് വഴിയൊരുക്കിയിട്ടുണ്ട്. താരം ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ പങ്കെടുക്കുമോ എന്ന കാര്യം സംശയത്തിലാണ്.താരം നേരത്തെ കളം വിട്ട കാര്യം പ്രമുഖമാധ്യമങ്ങളായ ഗ്ലോബോയും ടിവൈസി സ്പോർട്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ താരത്തിന്റെ പുറം വേദന എത്രത്തോളം സാരമാണ് എന്നറിയാൻ കഴിഞ്ഞിട്ടില്ല. താരം ഇപ്പോഴും ചികിത്സയിലാണെന്നും അടുത്ത ഇരുപത്തിനാലു മണിക്കൂറിനു ശേഷം മാത്രമേ അദ്ദേഹം പരിക്കിൽ നിന്നും മുക്തനാവുന്നതിന്റെ വിശദവിവരങ്ങൾ തരാൻ സാധിക്കുകയൊള്ളൂ എന്നും ബ്രസീലിയൻ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ അറിയിച്ചു.
Neymar deixa campo mais cedo, e Tite testa Douglas Luiz e Everton Ribeiro em treino da Seleção https://t.co/5xx2EMB3hi pic.twitter.com/lkTdrXdBN8
— ge (@geglobo) October 7, 2020
അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്. ” നെയ്മർ തന്റെ പുറം ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം പരിശീലനം മതിയാക്കി തിരിച്ചു പോന്നിരുന്നു. താരത്തിന്റെ ഇഞ്ചുറി ഞങ്ങൾ വിലയിരുത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഞങ്ങൾ സാവോ പോളോയിലേക്ക് യാത്ര തിരിക്കും. അദ്ദേഹം ഇപ്പോഴും നിരീക്ഷണത്തിലും ചികിത്സയിലുമാണ്. പക്ഷെ അദ്ദേഹം എപ്പോൾ പരിക്കിൽ നിന്നും മുക്തനാവും എന്നുള്ള കാര്യത്തിന് ഈ വരുന്ന ഇരുപത്തിനാലു മണിക്കൂറുകൾ ഏറെ പ്രധാനപ്പെട്ടതാണ് “ലാസ്മർ പറഞ്ഞു. സൂപ്പർ താരത്തിന്റെ പരിക്ക് ബ്രസീലിയൻ ക്യാമ്പിൽ ആശങ്ക പരത്തിയിട്ടുണ്ട്. മുമ്പ് ആലിസൺ, ഗബ്രിയേൽ ജീസസ് എന്നിവർ പരിക്ക് മൂലം പുറത്തായിരുന്നു. കൂടാതെ പരിക്കേറ്റിരുന്ന റിച്ചാർലീസൺ പരിശീലനത്തിന് തിരിച്ചെത്തിയിട്ടുണ്ട്.
#EliminatoriasSudamericanas Neymar, ausente y en duda para el debut de #Brasil por un dolor en la espalda
— TyC Sports (@TyCSports) October 7, 2020
El delantero sintió una molestia en la región lumbar durante el calentamiento y el cuerpo médico prefirió retirarlo de los trabajos.https://t.co/qK2dK3FX1q