നെയ്മർക്ക് നേരെ പോപ്കോൺ ബാഗ് കൊണ്ടുള്ള ഏറ്, വിമർശിച്ച് ബ്രസീൽ പരിശീലകൻ!

ഇന്ന് വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ബ്രസീലിന് സമനിലവഴങ്ങേണ്ടി വന്നിരുന്നു.വെനിസ്വേലയായിരുരുന്നു ബ്രസീലിനെ സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.മത്സരത്തിൽ നെയ്മറുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗബ്രിയേൽ ബ്രസീലിന്റെ ഗോൾ നേടിയത്.

എന്നാൽ ഈ മത്സരത്തിൽ സമനില വഴങ്ങിയതിൽ ബ്രസീലിയൻ ആരാധകരിൽ ചിലർ രോഷാകുലരായിരുന്നു. നെയ്മർ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്ന സമയത്ത് ഒരു ആരാധകൻ പോപ്കോൺ ബാഗ് നെയ്മർക്ക് നേരെ എറിയുകയും ചെയ്തിരുന്നു.ആരാധകന്റെ ഈ പ്രവർത്തിയിൽ നെയ്മർ വളരെയധികം ദേഷ്യം പ്രകടിപ്പിച്ചിരുന്നു.ഏതായാലും മത്സരശേഷം ബ്രസീലിന്റെ പരിശീലകനായ ഫെർണാണ്ടോ ഡിനിസ് ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ ഒരിക്കലും ആ പ്രവർത്തിയെ അംഗീകരിക്കുന്നില്ല.അത് തീർത്തും ബഹുമാനമില്ലാത്ത ഒന്നാണ്. ഒരു താരത്തെ ശപിക്കുന്നതും കൂവുന്നതുമൊക്കെ നമുക്ക് ഒരു പരിധി വരെ അംഗീകരിക്കാം. പക്ഷേ പോപ്കോൺ ബാഗ് കൊണ്ടൊക്കെ എറിയുന്നത് എന്തിന്റെ പേരിലാണെങ്കിലും അംഗീകരിക്കാൻ കഴിയില്ല. സാധ്യമാകുന്ന ഏറ്റവും മികച്ച രൂപത്തിൽ പ്രകടനം നടത്താൻ ശ്രമിച്ച താരങ്ങളെയാണ് നിങ്ങൾ ഇങ്ങനെ അപമാനിക്കുന്നത് ” ഇതാണ് ബ്രസീലിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മത്സരത്തിൽ ബ്രസീൽ മികച്ച രീതിയിൽ കളിച്ചിരുന്നു.കൂടുതൽ അറ്റാക്കുകള്‍ നടത്താൻ അവർക്ക് സാധിക്കുകയും ചെയ്തിരുന്നു.എന്നാൽ ഗോളടിക്കാൻ സാധിക്കാതെ പോയത് തീർത്തും ബ്രസീലിനെ തിരിച്ചടിയായി. നിലവിൽ പോയിന്റ് പട്ടികയിൽ അർജന്റീന ഒന്നാം സ്ഥാനത്തും ബ്രസീൽ രണ്ടാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *