നെയ്മർക്കൊപ്പം ആരൊക്കെ? കൂട്ടിഞ്ഞോയുണ്ടാവുമോ? ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!
വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ചിലിയെ നേരിടാനുള്ള ഒരുക്കത്തിലാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ടീമുള്ളത്. വെള്ളിയാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്കാണ് ഈയൊരു മത്സരം അരങ്ങേറുക.ബ്രസീലിന്റെ മൈതാനമായ മാരക്കാനയിൽ വെച്ചാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക.
ഈ മത്സരത്തിനുള്ള സ്‌ക്വാഡിൽ മറ്റൊരു മാറ്റം കൂടി ഇപ്പോൾ ടിറ്റെ വരുത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾകീപ്പറായ എടേഴ്‌സണ് പകരം എവേഴ്സണെയാണ് ഇപ്പോൾ ടിറ്റെ ഉൾപ്പെടുത്തിയിട്ടുള്ളത്.
Tite escala Neymar, Vini Júnior e Antony em primeiro treino completo da Seleção; veja time https://t.co/3PSjflvBOS
— ge (@geglobo) March 22, 2022
ഏതായാലും ഈ മത്സരത്തിനുള്ള ബ്രസീലിന്റെ സാധ്യത ഇലവൻ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം സൂപ്പർതാരം നെയ്മർ ജൂനിയർ ആദ്യ ഇലവനിൽ ഉണ്ടാവും.അദ്ദേഹത്തോടൊപ്പം വിനീഷ്യസ് ജൂനിയറും ആന്റണിയുമായിരിക്കും ആദ്യ ഇലവനിൽ ഇടം നേടുക.
അതേസമയം കൂട്ടിഞ്ഞോ,മാർട്ടിനെല്ലി,റിച്ചാർലീസൺ എന്നിവർക്ക് ആദ്യ ഇലവനിൽ ഇടം ലഭിച്ചേക്കില്ല.പ്രതിരോധനിരയിൽ ഗിലെർമെ അരാന ഇടം നേടിയെക്കും.ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്.
Alisson, Danilo, Marquinhos, Thiago Silva, Guilherme Arana; Casemiro, Fred, Lucas Paquetá; Antony, Vinicius Junior and Neymar .
നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമതുള്ള ബ്രസീൽ ടീം തന്നെയാണ് ലാറ്റിനമേരിക്കയിൽ നിന്നും ആദ്യമായി ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടിയ ടീം.ഈ മത്സരത്തിന് ശേഷം ബൊളീവിയയെയാണ് ബ്രസീൽ നേരിടുക.