നെയ്മർക്കെതിരെ ബ്രസീലിയൻ നടി രംഗത്ത്, പ്രതികരണവുമായി താരം, നടിക്കെതിരെ കേസും നൽകി!

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ പലപ്പോഴും വിവാദനായകനാണ്. അദ്ദേഹത്തിന്റെ ലൈഫ് സ്റ്റൈലിനും ആറ്റിറ്റ്യൂഡിനുമൊക്കെ പലപ്പോഴും വിമർശനങ്ങൾ ലഭിക്കാറുണ്ട്.ഇപ്പോഴിതാ നെയ്മറെ ചുറ്റിപ്പറ്റി പുതിയ ഒരു വിഭാഗം ഉടലെടുത്തിട്ടുണ്ട്. ബ്രസീലിലെ പ്രശസ്ത നടിയായ ലുവാന പിയോവാനി നെയ്മർ ജൂനിയർക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.

അതായത് നെയ്മർ ജൂനിയർ ബ്രസീലിലെ 100 കിലോമീറ്ററോളം വരുന്ന പബ്ലിക് ബീച്ച് സ്വകാര്യവൽക്കരിച്ച് തന്റെ പേരിലാക്കി എന്നുള്ള റൂമറുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ വിഷയത്തിലാണ് നെയ്മറെ ഈ നടി രൂക്ഷമായി വിമർശിച്ചിരുന്നത്.അവരുടെ വാക്കുകൾ ഇങ്ങനെയാണ്.

“വളരെ മോശം പൗരനാണ് നെയ്മർ ജൂനിയർ. ഒരു പിതാവ് എന്ന നിലയിൽ മോശം ഉദാഹരണമാണ് അദ്ദേഹം. ഒരു പുരുഷൻ എന്ന നിലയിലും ഒരു ഭർത്താവ് എന്ന നിലയിലും നെയ്മർ വളരെ മോശം വ്യക്തിയാണ് “ഇതായിരുന്നു അവർ ഈ വിമർശനത്തിൽ പറഞ്ഞിരുന്നത്.

എന്നാൽ നെയ്മർ ജൂനിയർ തന്നെ ഇതിന് മറുപടി നൽകിയിട്ടുണ്ട്. എന്നെക്കുറിച്ച് യാതൊരുവിധ അറിവും ഇല്ലാത്ത നിങ്ങൾ വായടക്കൂ എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എന്റെ പേര് മാത്രമാണ് അവരുടെ വായിൽ നിന്നും വരുന്നത്.ഫേമസ് ആവാൻ വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നത്.നിങ്ങൾ ഒരു നല്ല നടിയാണ്.നിങ്ങളെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല.നിങ്ങൾക്ക് എന്നെ അറിയുക പോലുമില്ല.എന്റെ ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല. അതുകൊണ്ടുതന്നെ ഇനി എന്നെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കൂ ” ഇതാണ് നെയ്മർ പ്രതികരണമായി കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളത്.

മാത്രമല്ല തന്നെ അപമാനിച്ച ഈ വിഷയത്തിൽ നെയ്മർ ഈ നടിക്കെതിരെ കേസ് നൽകുകയും ചെയ്തിട്ടുണ്ട്. നെയ്മർ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുള്ളത്. ഏതായാലും ബ്രസീലിൽ ഇത് വലിയ വിവാദമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *