നെയ്മർക്കും ബ്രസീലിനും അടുത്ത വേൾഡ് കപ്പ് നേടാനുള്ള കഴിവുണ്ട് :റൊണാൾഡോ.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തീർത്തും നിരാശാജനകമായ രീതിയിലായിരുന്നു ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ പുറത്തായത്.ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തുകയായിരുന്നു. കിരീട ഫേവറേറ്റുകളായിരുന്ന ബ്രസീലിന്റെ ഈ പുറത്താവൽ ആരാധകർക്കെല്ലാം വലിയ നിരാശ സമ്മാനിച്ച ഒന്നായിരുന്നു. മാത്രമല്ല ബ്രസീലിന്റെ ചിരവൈരികളായ അർജന്റീന പിന്നീട് വേൾഡ് കപ്പ് കിരീടം നേടുകയും ചെയ്തു.
ഇനി 2026 ലെ വേൾഡ് കപ്പ് ആണ് ബ്രസീലും അവരുടെ സൂപ്പർ താരമായ നെയ്മർ ജൂനിയറും ലക്ഷ്യം വെക്കുന്നത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വേൾഡ് കപ്പ് നേടിയ ബ്രസീലിന് അപ്പോഴേക്കും വേൾഡ് കപ്പ് ഇല്ലാതെ 24 വർഷങ്ങൾ പിന്നിടേണ്ടി വരും. ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ അടുത്ത വേൾഡ് കപ്പിന്റെ കാര്യത്തിലും ശുഭാപ്തി വിശ്വാസിയാണ്. നെയ്മർക്കും ബ്രസീലിനും 2026 ലെ വേൾഡ് കപ്പ് നേടാനുള്ള പ്രാപ്തിയുണ്ട് എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
R9 & R10 🇧🇷 pic.twitter.com/tGV2FpVNCO
— My Greatest 11 (@MyGreatest11) May 29, 2023
“അടുത്ത വേൾഡ് കപ്പിന് വേണ്ടി ഒരു മികച്ച ടീം നിർമ്മിക്കാൻ ആവശ്യമായ ഒരുപാട് പ്രതിഭകൾ ബ്രസീലിന് ഇപ്പോൾ തന്നെയുണ്ട്. കഴിഞ്ഞ വേൾഡ് കപ്പിൽ പങ്കെടുത്ത ആത്മവിശ്വാസം വർദ്ധിപ്പിച്ച പല താരങ്ങളും യുവതാരങ്ങൾ തന്നെയാണ്.മാത്രമല്ല നെയ്മർ ജൂനിയറും അടുത്ത വേൾഡ് കപ്പിന് വളരെയധികം മോട്ടിവേറ്റഡ് ആയിരിക്കും എന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. അദ്ദേഹം മോട്ടിവേറ്റഡ് ആയി കഴിഞ്ഞാൽ ബ്രസീലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം നെയ്മർ തന്നെയാണ്.നെവർക്കും ബ്രസീലിനും അടുത്ത വേൾഡ് കപ്പ് നേടാനുള്ള പ്രാപ്തി ഉണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. വളരെക്കാലമായി നമ്മൾ ഒരു വേൾഡ് കപ്പ് നേടിയിട്ട് ” ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
2002ലാണ് അവസാനമായി ബ്രസീൽ വേൾഡ് കപ്പ് നേടിയിട്ട്.മുമ്പ് 1970ൽ വേൾഡ് കപ്പ് നേടിയതിനു ശേഷം 1994ൽ ആയിരുന്നു ബ്രസീലിന് വേൾഡ് കപ്പ് നേടാൻ കഴിഞ്ഞിരുന്നത്. 24 വർഷത്തെ ഒരു ഇടവേള അവിടെ വന്നിരുന്നു. 2026 ൽ വേൾഡ് കപ്പ് നേടാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ലെങ്കിൽ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ഇടവേള തന്നെയായിരിക്കും അവിടെ സംഭവിക്കുക.