നെയ്മറെ അധിക്ഷേപിച്ച ജർമ്മൻ മാധ്യമത്തെ തെറിവിളിച്ച് റിച്ചാർലീസൺ!
ഖത്തർ വേൾഡ് കപ്പിന്റെ ആദ്യ മത്സരത്തിന് വേണ്ടിയുള്ള ബ്രസീലിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതിനു മുന്നേ ഒരു പത്രസമ്മേളനം കഴിഞ്ഞ ദിവസം നടത്തപ്പെട്ടിരുന്നു. ബ്രസീലിയൻ സൂപ്പർതാരമായ റിച്ചാർലീസണായിരുന്നു ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നത്.
ഇതിൽ നെയ്മറെ ഒരു ജർമ്മൻ മാധ്യമം അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട ചോദ്യം താരത്തോട് ചോദിക്കപ്പെട്ടിരുന്നു.അതായത് ആറാം കിരീടം ബ്രസീൽ ഖത്തറിൽ ചൂടും എന്നുള്ള സിംബോളിക് ആയിട്ടുള്ള ഒരു സൂചന നെയ്മർ തന്നെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നൽകിയിരുന്നു. ഇതിനെയായിരുന്നു ജർമൻ മാധ്യമം അധിക്ഷേപിച്ചിരുന്നത്.
എന്നാൽ പത്രസമ്മേളനത്തിൽ ആ ജർമൻ മാധ്യമത്തെ തെറിവിളിക്കുകയാണ് റിച്ചാർലീസൺ ചെയ്തിട്ടുള്ളത്.A##h### എന്ന ഒരു പദപ്രയോഗമാണ് റിച്ചാർലീസൺ നടത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️Richarlison rebate críticas de alemães a Neymar após camisa 10 postar foto simulando a 6ª estrela da Seleção: "Arrogantes são eles. Somos apenas sonhadores. Estamos sonhando com essa 6ª estrela e vamos buscar. Esse cara aí é um babaca por chamar o Neymar de egoísta" pic.twitter.com/k7SdjoLuwQ
— ge (@geglobo) November 21, 2022
“അവർ അഹങ്കാരികളാണ്. ഞങ്ങൾ സ്വപ്നം കാണുന്നവരാണ്. ആറാമത്തെ നക്ഷത്രത്തിനുവേണ്ടി സ്വപ്നം കാണുന്നവരാണ് ഞങ്ങൾ. അതിനുവേണ്ടിയാണ് ഞങ്ങൾ പോരാടുക.നെയ്മറെ സെൽഫിഷ് എന്ന് വിളിച്ച ആ മാധ്യമം ഒരു A##h### ആണ് ” ഇതായിരുന്നു നെയ്മറുടെ സഹതാരമായ റിച്ചാർലീസണിന്റെ പ്രതികരണം.
വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ സെർബിയെയാണ്.വ്യാഴാഴ്ച്ച രാത്രിയാണ് ഈയൊരു മത്സരം നടക്കുക.