നെയ്മറെക്കാള്‍ മികച്ച താരമാണ് ഗാബി ഗോൾ :കാരണം പറഞ്ഞ് കസഗ്രാന്റെ
വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ സൂപ്പർതാരമായ ഗബ്രിയേൽ ബാർബോസക്ക് ടീമിൽ ഇടം ലഭിച്ചിരുന്നില്ല.ബ്രസീലിൽ നിന്നും ഇതിന്റെ പേരിൽ വലിയ വിമർശനങ്ങൾ പരിശീലകനായ ടിറ്റെക്ക് ലഭിക്കുന്നുണ്ട്. ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമെങ്കോക്ക് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഫ്ലെമെങ്കോ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഗാബിഗോൾ.
ഇപ്പോഴിതാ പ്രമുഖ ബ്രസീലിയൻ ഫുട്ബോൾ നിരീക്ഷകനായ കസഗ്രാന്റെ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. നെയ്മറെക്കാള്‍ നിർണായകമായ താരം ഗാബി ഗോളാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അതായത് നെയ്മറുടെ ഗോളുകൾ ചെറിയ ടീമുകൾക്കെതിരെയായിരിക്കുമെന്നാണ് ഇതിന്റെ കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.കസഗ്രാന്റെയുടെ വാക്കുകൾ ഇങ്ങനെയാണ്.
Desde o fim da Copa de 2018, Gabigol balançou a rede 148 vezes. O atacante da #SeleçãoBrasileira que mais se aproximou dele foi Neymar, que fez 87 neste período. O jogador do Flamengo merecia ir pra Copa? pic.twitter.com/wFqtEt7rMT
— TNT Sports BR (@TNTSportsBR) November 7, 2022
” നെയ്മർ ജൂനിയറെക്കാൾ ഏറെ നിർണ്ണായകമായ താരം ഇന്ന് ബ്രസീലിലുള്ളത് ഗബ്രിയേൽ ബാർബോസയാണ്.ഫ്ലെമെങ്കോക്ക് രണ്ട് കോപ്പ ലിബർട്ടഡോറസ് കിരീടങ്ങൾ നേടിക്കൊടുത്തത് ഗാബിഗോളാണ്. ആ രണ്ട് ഫൈനലുകളിലും അദ്ദേഹം ഗോൾ നേടുകയും ചെയ്തു.നെയ്മറുടെ കാര്യത്തിലേക്ക് നോക്കൂ, ചാമ്പ്യൻസ് ലീഗിൽ യുവന്റസ്,ബെൻഫിക്ക എന്നിവർക്കെതിരെ ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ബ്രസീൽ ടീമിൽ അദ്ദേഹത്തിന്റെ ഗോളുകൾ പലപ്പോഴും ചെറിയ ടീമുകൾക്കെതിരെയാണ്.അർജന്റീന,ഉറുഗ്വ എന്നിവർക്കെതിരെ ഗോളടിക്കാൻ അദ്ദേഹം ബുദ്ധിമുട്ടാറുണ്ട്.കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയോട് നമ്മൾ പരാജയപ്പെട്ടു. അദ്ദേഹത്തിന് അവിടെ ഗോളടിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം തന്റെ കരിയർ അവസാനിപ്പിക്കാൻ നിൽക്കുകയാണ്.അത്തരത്തിലുള്ള താരത്തിന് ഒന്നും ചെയ്യാനില്ല.കഴിഞ്ഞ കുറെ വർഷങ്ങളായി പ്രധാനപ്പെട്ട ഗോളുകൾ നേടാൻ നെയ്മർക്ക് കഴിയുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. എന്നാൽ ഗാബിഗോൾ പ്രധാനപ്പെട്ട ഗോളുകൾ നേടാറുണ്ട് ” ഇതാണ് കസഗ്രാന്റെ പറഞ്ഞിട്ടുള്ളത്.
പലപ്പോഴും പരിശീലകനായ ടിറ്റെ ഗാബി ഗോളിന് ബ്രസീൽ ടീമിൽ അവസരങ്ങൾ നൽകിയിട്ടുണ്ട്.എന്നാൽ അതിനോട് നീതിപുലർത്തുന്ന ഒരു പ്രകടനം അദ്ദേഹത്തിന് ഇതുവരെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.