നെയ്മറുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ഇപ്പോൾ പരിക്ക് മൂലം വിശ്രമത്തിലാണ്. താരത്തിന്റെ സർജറി വിജയകരമായി പൂർത്തിയായിരുന്നു. പക്ഷേ ഇനി ഈ സീസണിൽ നെയ്മർ ജൂനിയർക്ക് കളിക്കാൻ സാധിക്കില്ല. അടുത്ത സീസണിലാണ് നെയ്മറെ നമുക്ക് കളിക്കളത്തിൽ കാണാൻ കഴിയുക.

നിലവിൽ നെയ്മർ തന്റെ ജന്മദേശം ആയ ബ്രസീലിലാണ് ഉള്ളത്. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വാർത്ത കഴിഞ്ഞദിവസം പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് നെയ്മറുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.നെയ്മറുടെ പ്രസ്സ് ഓഫീസർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.ട്വിറ്ററിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം ഇല്ല എന്നാണ് ഇദ്ദേഹം ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

ആരാണ് ഹാക്ക് ചെയ്തത് എന്നുള്ളത് അവ്യക്തമാണ്. ബ്രസീലിയൻ മാധ്യമങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള മെസ്സേജുകൾ ഈ ഹാക്കർ നെയ്മറുടെ ട്വിറ്റർ വഴി പ്രചരിപ്പിച്ചിട്ടുണ്ട്. നിരവധി തെറ്റായ മെസ്സേജുകൾ ഇവർ പങ്കുവെച്ചിരുന്നുവെങ്കിലും അതെല്ലാം ഡിലീറ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

ദിവസങ്ങൾക്ക് മുന്നേയായിരുന്നു നെയ്മറുടെ സഹോദരിയായ റഫയേലയുടെ ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടത്. അവർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി കാര്യം അറിയിച്ചിരുന്നു. സഹോദരിയുടെയും നെയ്മറുടെയും ട്വിറ്റർ ഹാക്ക് ചെയ്തത് ഒരാൾ തന്നെ ആവാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ് നെയ്മർ ജൂനിയർ.

Leave a Reply

Your email address will not be published. Required fields are marked *