നെയ്മറുടെ കാര്യം എന്തായി? ബ്രസീൽ ടീം പ്രഖ്യാപനവേളയിൽ ഡൊറിവാൽ ജൂനിയർ പറഞ്ഞത്.

ഈ മാസം രണ്ട് സൗഹൃദമത്സരങ്ങളാണ് ബ്രസീലിന്റെ ദേശീയ ടീം കളിക്കുന്നത്.യൂറോപ്പ്യൻ വമ്പൻമാരായ ഇംഗ്ലണ്ട്, സ്പെയിൻ എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നിരവധി മാറ്റങ്ങൾ അദ്ദേഹം വരുത്തിയിട്ടുണ്ട്.

ഒരുപാട് യുവ പ്രതിഭകൾക്ക് അദ്ദേഹം തന്റെ ടീമിൽ സ്ഥാനം നൽകിയിട്ടുണ്ട്. എന്നാൽ നെയ്മർ ജൂനിയർ മടങ്ങി എത്തിയിട്ടില്ല.അദ്ദേഹം ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. ടീം പ്രഖ്യാപന വേളയിൽ നെയ്മറെ കുറിച്ച് ബ്രസീലിന്റെ പരിശീലകൻ സംസാരിച്ചിട്ടുണ്ട്. നെയ്മറുടെ കാര്യം നിരീക്ഷണത്തിലാണ് എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

തീർച്ചയായും നെയ്മറുടെ കാര്യം ഞങ്ങൾ പരിഗണിക്കുന്നുണ്ട്. അദ്ദേഹം നിരീക്ഷണത്തിലാണ്. വളരെ വേഗത്തിൽ പരിക്കിൽ നിന്നും മുക്തനാവാനുള്ള ശ്രമങ്ങൾ നെയ്മർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.തീർച്ചയായും നമ്മൾ പ്രോട്ടോക്കോളുകളെ റെസ്പെക്ട് ചെയ്യേണ്ടതുണ്ട്.നെയ്മറുടേത് വളരെ സങ്കീർണമായ പരിക്കാണ്. പക്ഷേ നെയ്മർ ഗ്രേറ്റ് പ്രൊഫഷണൽ ആണ്. അദ്ദേഹത്തിന് പ്രാധാന്യം അറിയാം. എത്രയും പെട്ടെന്ന് ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ ആണ് നെയ്മർ ജൂനിയർ നടത്തിക്കൊണ്ടിരിക്കുന്നത് “ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ കളിക്കാൻ നെയ്മർ ജൂനിയർക്ക് സാധിക്കില്ല.അതിനുശേഷം ആയിരിക്കും അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തുക. നെയ്മറുടെ അഭാവത്തിൽ ഒരു മികച്ച ടീമിനെ വാർത്തെടുക്കാൻ ആയിരിക്കും ഈ പരിശീലകൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *