നെയ്മറുടെ ആഡംബര കപ്പൽ യാത്ര,സ്വന്തമാക്കാൻ സാധിക്കുക വൻ തുക!
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ അവസാനമായി കളിച്ച മത്സരം ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടിയാണ്. വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിനിടെ നെയ്മർ ജൂനിയർക്ക് അതി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി.ശസ്ത്രക്രിയ വിജയകരമായ പൂർത്തിയായിട്ടുണ്ട്. അതിന്റെ റിക്കവറി പ്രോസസ്സിലാണ് ഇപ്പോൾ നെയ്മർ ജൂനിയർ ഉള്ളത്.
എന്നാൽ നെയ്മർ ഇപ്പോൾ തന്റെ ഒഴിവ് സമയം ആഘോഷിക്കുകയാണ്. നെയ്മറുടെ നേതൃത്വത്തിലുള്ള ഒരു ആഡംബര കപ്പൽ കഴിഞ്ഞദിവസം യാത്ര ആരംഭിച്ചിരുന്നു. ബ്രസീലിലെ സാൻഡോസിൽ നിന്നായിരുന്നു ഈ ആഡംബര കപ്പൽ യാത്ര തിരിച്ചിരുന്നത്.നെയ്മർ ജൂനിയർ തന്നെയാണ് ഈ കപ്പലിലെ പ്രധാന ആകർഷണ കേന്ദ്രം.നാല് ദിവസത്തെ യാത്രയാണ് ഈ കപ്പലിൽ ഉള്ളത്.ബ്രസീലിലെ പല പ്രമുഖ സെലിബ്രിറ്റികളും യാത്രയുടെ ഭാഗമാണ്. നെയ്മർ ജൂനിയർ തന്റെ പരിക്കിന്റെ പ്രശ്നങ്ങൾക്കിടയിലും യാത്ര ആസ്വദിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.
Hoy zarpó el crucero organizado por Neymar en Brasil.
— Juez Central (@Juezcentral) December 27, 2023
3 días de fiesta con DJ permanente, casino, conciertos y parques acuáticos. Todo, en compañía de Neymar.
pic.twitter.com/Qhx1nBFUtP
നെയ്മറാണ് മുൻകൈയെടുത്ത് ഈയൊരു ആഡംബര കപ്പൽ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സാമ്പത്തികപരമായി വലിയ നേട്ടം നെയ്മർ ജൂനിയർക്ക് ഇപ്പോൾ ഉണ്ട്. കപ്പലിലെ ഏറ്റവും ചെറിയ ടിക്കറ്റിന്റെ തുക 1100 ഡോളറാണ്. വലിയ ടിക്കറ്റിന്റെ തുക വരുന്നത് 6600 ഡോളറാണ്. പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 20 മില്യൻ ബ്രസീലിയൻ റിയാൽ നെയ്മർക്ക് ഈ കപ്പൽ യാത്രയിലൂടെ സമ്പാദിക്കാൻ സാധിക്കും. നാല് മില്യൻ ഡോളറാണ് നെയ്മർക്ക് ആകെ ലഭിക്കുക.
സാമ്പത്തികപരമായി വലിയ നേട്ടമാണ് നെയ്മർക്ക് ഇതിലൂടെ ലഭിക്കുന്നത്.നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് നെയ്മർ ജൂനിയർ.രണ്ടുവർഷത്തെ കരാറിന് ഏകദേശം 400 മില്യൺ ഡോളറോളം നെയ്മർ ജൂനിയർക്ക് ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സൗദി അറേബ്യൻ ക്ലബ്ബായ ഹിലാലാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്.മാത്രമല്ല സൗദി ടൂറിസ്റ്റ് പ്രമോട്ട് ചെയ്യുന്ന ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റിനും അര മില്യൺ ഡോളർ കൂടി നെയ്മർ ജൂനിയർക്ക് സമ്പാദിക്കാൻ സാധിക്കുന്നുണ്ട്.