നെയ്മറുടെയും ഡാനിലോയുടെയും മെഡിക്കൽ റിപ്പോർട്ട് പുറത്ത്,ബ്രസീലിന് തിരിച്ചടി.

സെർബയ്ക്കെതിരെ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ ബ്രസീലിനെ വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ,ഡാനിലോ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഈ രണ്ടു താരങ്ങൾക്കും ഗ്രൂപ്പ് ഘട്ടത്തിൽ അവശേഷിക്കുന്ന രണ്ടു മത്സരങ്ങളും നഷ്ടമാകും എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രസീലിന്റെ ടീം ഡോക്ടറായ റോഡ്രിഗോ ലാസ്മർ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. നെയ്മറുടെയും ഡാനിലോയുടെയും പരിക്കിന്റെ വിവരങ്ങൾ വിശദീകരിച്ച അദ്ദേഹം അടുത്ത സ്വിറ്റ്സർലാന്റിനെതിരെയുള്ള മത്സരത്തിൽ ഇരുവരെയും ബ്രസീലിന് ലഭ്യമാകില്ല എന്നുള്ളതും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കില്ല എന്നുള്ളത് ഗ്ലോബോയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഏതായാലും ബ്രസീലിനെ സംബന്ധിച്ചിടത്തോളം വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്. ഈ താരങ്ങളുടെ അഭാവത്തിൽ ആരായിരിക്കും ഇറങ്ങുക എന്നുള്ളത് ആരാധകർ നോക്കി കാണുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *