നെയ്മറും മെസ്സിയും പൊളിച്ചടുക്കി, തകർപ്പൻ വിജയവുമായി ബ്രസീലും അർജന്റീനയും!
ഇന്ന് നടന്ന ഇന്റർനാഷണൽ ഫ്രണ്ട്ലി മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് തകർപ്പൻ വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ ഘാനയെ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകൾ നേടിയ റിച്ചാർലീസണും രണ്ട് അസിസ്റ്റുകൾ കരസ്ഥമാക്കിയ നെയ്മർ ജൂനിയറുമാണ് ബ്രസീലിന് ഇത്തരത്തിലുള്ള ഒരു വിജയം സമ്മാനിച്ചിട്ടുള്ളത്.
നെയ്മർ,റാഫീഞ്ഞ,റിച്ചാർലീസൺ,വിനീഷ്യസ് എന്നിവരെ അണിനിരത്തി കൊണ്ടാണ് ടിറ്റെ ആദ്യ ഇലവൻ പുറത്തുവിട്ടത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ റാഫിഞ്ഞയുടെ കോർണർ കിക്കിൽ നിന്നും ഹെഡ്ഡറിലൂടെയാണ് മാർക്കിഞൊസ് ബ്രസീലിന്റെ അക്കൗണ്ട് തുറന്നത്.28ആം മിനുട്ടിൽ റിച്ചാർലീസന്റെ ഗോൾ പിറന്നു. നെയ്മറുടെ പാസ് ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ റിച്ചാർലീസൺ ഗോളാക്കി മാറ്റുകയായിരുന്നു.39-ആം മിനുട്ടിൽ നെയ്മറുടെ ഫ്രീകികിൽ നിന്നും റിച്ചാർലീസൺ ഹെഡ്ഡറിലൂടെ ഗോൾ നേടിയതോടെ ബ്രസീലിന്റെ ഗോൾ പട്ടിക പൂർത്തിയായി. ഇനി ടുണീഷ്യയാണ് ബ്രസീലിന്റെ അടുത്ത എതിരാളികൾ.
Richarlison for Brazil this year:
— B/R Football (@brfootball) September 23, 2022
⚽ vs. Chile
⚽⚽ vs. Bolivia
🎁 vs. Japan
⚽ vs. South Korea
⚽⚽ vs. Ghana
Getting ready for the World Cup ♨️ pic.twitter.com/UvjDYNWIJk
അതേസമയം ഒരല്പം മുമ്പ് നടന്ന മറ്റൊരു മത്സരത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനയും മിന്നുന്ന വിജയം സ്വന്തമാക്കിയിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ഹോണ്ടുറാസിനെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം ലയണൽ മെസ്സി രണ്ട് ഗോളുകൾ നേടി കൊണ്ട് തിളങ്ങുകയായിരുന്നു.ശേഷിച്ച ഗോൾ ലൗറ്ററോയാണ് സ്വന്തമാക്കിയിട്ടുള്ളത്.
Argentina beat Honduras 3-0 and are now 34 games unbeaten.
— B/R Football (@brfootball) September 24, 2022
They are 4 games away from breaking Italy’s record.
1️⃣ Friendly: Jamaica 🇯🇲
2️⃣ World Cup: Saudi Arabia 🇸🇦
3️⃣ World Cup: Mexico 🇲🇽
4️⃣ World Cup: Poland 🇵🇱 pic.twitter.com/jfdBTWwGF3
മെസ്സി,ലൗറ്ററോ,പപ്പു ഗോമസ് എന്നിവരായിരുന്നു അർജന്റീനയുടെ മുന്നേറ്റ നിലയിൽ ഉണ്ടായിരുന്നത്.പപ്പു ഗോമസിന്റെ ഇടപെടലിൽ നിന്ന് ലഭിച്ച ബോൾ ലൗറ്ററോ ഫിനിഷ് ചെയ്യുകയായിരുന്നു.16ആം മിനുട്ടിലാണ് ഈ ഗോൾ പിറന്നത്.പിന്നീട് ആദ്യപകുതി അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പ് മെസ്സി പെനാൽറ്റിയിലൂടെ ലീഡ് ഉയർത്തി.69ആം മിനുട്ടിലാണ് മെസ്സിയുടെ മനോഹരമായ ഗോൾ പിറന്നത്. ബോക്സിന് വെളിയിൽ നിന്നും ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ മെസ്സി പന്ത് കോരിയിടുകയായിരുന്നു.ഈ ഗോളോടുകൂടി അർജന്റീന വിജയം ഉറപ്പിക്കുകയായിരുന്നു. ഇനി അർജന്റീനയുടെ അടുത്ത എതിരാളികൾ ജമൈക്കയാണ്.