നൂറാം ഗോൾ ലക്ഷ്യമിട്ട് ക്രിസ്റ്റ്യാനോ ഇന്നിറങ്ങുന്നു, സാധ്യത ലൈനപ്പ് ഇങ്ങനെ !
യുവേഫ നേഷൻസ് ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ പോർച്ചുഗൽ ഇന്ന് സ്വീഡനെ നേരിടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15 നാണ് മത്സരം. സ്വീഡനിലെ ഫ്രണ്ട്സ് അരീനയിലാണ് മത്സരം അരങ്ങേറുക. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇന്നത്തെ മത്സരത്തിലെ പ്രധാനആകർഷണം. താരത്തിന്റെ അന്താരാഷ്ട്രകരിയറിലെ നൂറാം ഗോൾ ഇന്ന് പിറക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ താരത്തിന്റെ കാലിനേറ്റ ഇൻഫെക്ഷൻ മൂലം താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. ഇന്നത്തെ മത്സരത്തിലും താരത്തിന് കളിക്കാൻ സാധിക്കില്ല എന്ന് തുടക്കത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് താരം കളിക്കളത്തിൽ ഇറങ്ങുമെന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ. താരത്തിന്റെ പോർച്ചുഗൽ ജേഴ്സിയിലുള്ള നൂറാം ഗോൾ ഇന്ന് പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
⚽️ Tuesday's games!
— UEFA Nations League (@EURO2020) September 8, 2020
😎 Who ya got?#NationsLeague
അതേ സമയം ഇന്ന് മറ്റു പല വമ്പൻമാരും നേഷൻസ് ലീഗിൽ കളിക്കാനിറങ്ങുന്നുണ്ട്. വമ്പൻമാരായ ബെൽജിയം ഐസ്ലാന്റിനെയാണ് ഇന്ന് നേരിടുന്നത്. സൂപ്പർ താരങ്ങളായ ഈഡൻ ഹസാർഡ്, ലുക്കാക്കു എന്നിവർ കളത്തിലിറങ്ങിയേക്കും. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ഡെന്മാർക്കിനെയാണ് നേരിടുക. ഹാരി കെയ്ൻ, സാഞ്ചോ, സ്റ്റെർലിംഗ് എന്നിവർ കളത്തിലിറങ്ങും.അതേ സമയം മറ്റൊരു സൂപ്പർ പോരാട്ടം ഇന്ന് നടക്കുന്നുണ്ട്. കഴിഞ്ഞ വേൾഡ് കപ്പ് ഫൈനലാണ് പുനരാവിഷ്കരിക്കപ്പെടുന്നത്. ഫ്രാൻസും ക്രോയേഷ്യയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സൂപ്പർ താരം ഗ്രീസ്‌മാൻ കളത്തിലിറങ്ങുമ്പോൾ കോവിഡ് മൂലം എംബാപ്പെക്ക് കളിക്കാൻ സാധിക്കില്ല. എന്നാൽ ക്രോയേഷ്യൻ നിരയിൽ മോഡ്രിച്, റാക്കിറ്റിച്ച് എന്നിവർ ഉണ്ടായേക്കില്ല. എല്ലാ മത്സരങ്ങളും രാത്രി 12:15 നാണ് നടക്കുന്നത്.