നിർത്തണമെങ്കിൽ ഇപ്പോൾ പറയണം : സ്‌കലോണിക്ക് അഗ്വേറോയുടെ സന്ദേശം!

അർജന്റീനയുടെ സൂപ്പർതാരമായിരുന്ന സെർജിയോ അഗ്വേറോ കഴിഞ്ഞ ഡിസംബർ മാസത്തിലായിരുന്നു ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണമായിരുന്നു അഗ്വേറോ ഫുട്ബോളിനോട് വിട ചൊല്ലിയത്. നിലവിൽ താരം വിശ്രമ ജീവിതം നയിക്കുകയാണ്.

അതേസമയം അർജന്റീനയാവട്ടെ വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഒരുക്കങ്ങളിലാണ്.അർജന്റീനയുടെ പരിശീലകനായ സ്‌കലോണി ഒരു മികച്ച സ്‌ക്വാഡിനെ തിരഞ്ഞെടുക്കാനുള്ള ശ്രമങ്ങളിലാണ്.

ഏതായാലും ഈ വരുന്ന ഖത്തർ വേൾഡ് കപ്പിൽ താനും അർജന്റൈൻ ടീമിന്റെ ഭാഗമാണ് എന്ന രൂപേണയാണ് അഗ്വേറോ ഒരു സന്ദേശമയച്ചിട്ടുള്ളത്. തമാശ രൂപേണയാണ് അർജന്റീനയുടെ പരിശീലകനായ സ്‌കലോണിക്ക് അഗ്വേറോ സോഷ്യൽ മീഡിയ വഴി ഒരു മെസ്സേജ് നൽകിയിട്ടുള്ളത്.അതായത് താൻ ജോഗിംഗ് ചെയ്യുന്ന വീഡിയോയാണ് അഗ്വേറോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കു വെച്ചിട്ടുള്ളത്.എന്നിട്ട് താരം പറയുന്ന വാക്കുകൾ ഇങ്ങനെയാണ്.

” ഇവിടെ വേൾഡ് കപ്പിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.ഞങ്ങളെല്ലാവരും സുഖമായിരിക്കുന്നു.സ്‌കലോണി, നിങ്ങൾ എന്നെ തടയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ഇപ്പോൾ പറയണം. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഞാനിത് അവസാനിപ്പിക്കാം. പിന്നീട് എന്നോട് ഒന്നും ആവശ്യപ്പെടരുത് ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്. അതായത് താൻ വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണെന്നും അത് അവസാനിപ്പിക്കണമെങ്കിൽ ഇപ്പോൾ തന്നെ പറയണമെന്നുമാണ് അഗ്വേറോ തമാശ രൂപേണ പറഞ്ഞിട്ടുള്ളത്.

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റൈൻ ടീമിലെ ഒരു റോൾ അഗ്വേറോക്ക് AFA വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അഗ്വേറോ ഇത് നിരസിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *