നിർണായകതാരം പരിക്കിൽ നിന്നും മുക്തനായി, സ്കലോണിക്ക് ആശ്വാസം!
കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യമത്സരത്തിൽ സമനില വഴങ്ങാനായിരുന്നു അർജന്റീനയുടെ വിധി. 1-1 എന്ന സ്കോറിനായിരുന്നു ചിലി അർജന്റീനയെ സമനിലയിൽ തളച്ചത്. ഈ മത്സരത്തിൽ ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോ കളിച്ചിരുന്നില്ല. പരിക്ക് മൂലമായിരുന്നു താരത്തിന് ഈ മത്സരം നഷ്ടമായത്.കഴിഞ്ഞ കൊളംബിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു താരത്തിന് മസിൽ ഇഞ്ചുറി പിടിപെട്ടിരുന്നത്.
💪🇦🇷⚽️ El Cuti Cristian Romero se entrenó a la par del grupo, recuperado de su lesión. ¿Lo pondrá Scaloni ante Uruguay? https://t.co/NKMdrFiFUU
— Diario Olé (@DiarioOle) June 15, 2021
എന്നാലിപ്പോൾ ഒരു ആശ്വാസവാർത്തയാണ് അർജന്റീന ആരാധകരെ തേടിയെത്തിയിരിക്കുന്നത്. റൊമേറോ പരിക്കിൽ നിന്നും മുക്തനായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഗ്രൂപ്പിനൊപ്പം താരം മുഴുവൻ സമയവും പരിശീലനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയ താരമാണ് റൊമേറോ. ഓട്ടമെന്റി-ക്വാർട്ട എന്നിവരുടെ ഡിഫണ്ടിങ്ങിൽ സ്കലോണി തൃപ്തനല്ല എന്നാണ് റിപ്പോർട്ടുകൾ. അത്കൊണ്ട് തന്നെ ഇതിൽ ഒരാളെ മാറ്റി കൊണ്ട് റൊമേറോ അടുത്ത ഉറുഗ്വക്കെതിരെയുള്ള മത്സരത്തിൽ ബൂട്ടണിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണെങ്കിൽ താരത്തിന്റെ ആദ്യ കോപ്പ അമേരിക്ക മത്സരമായേക്കും അത്.