നിരവധി മാറ്റങ്ങൾ ഉണ്ടാവും, ഇന്തോനേഷ്യക്കെതിരെയുള്ള അർജന്റീനയുടെ സാധ്യത ഇലവൻ ഇതാ!
നാളെ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ എതിരാളികൾ ഇൻഡോനേഷ്യയാണ്. നാളെ വൈകിട്ട് ഇന്ത്യൻ സമയം ആറുമണിക്കാണ് ഈ മത്സരം നടക്കുക. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന വരുന്നത്.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,ഡി മരിയ,നിക്കോളാസ് ഓട്ടമെന്റി എന്നിവർ ഇപ്പോൾ അർജന്റീന ടീമിനോടൊപ്പമില്ല. മാത്രമല്ല എതിരാളികൾ ദുർബലരായതിനാൽ ടീമിൽ നിരവധി മാറ്റങ്ങൾ വരുത്തുവാൻ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഉദ്ദേശിക്കുന്നുണ്ട്. പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് ഒരു സാധ്യത ഇലവൻ നൽകിയിട്ടുണ്ട്.നമുക്ക് അതൊന്ന് പരിശോധിക്കാം.
ഗോൾകീപ്പർ പൊസിഷനിൽ ചിലപ്പോൾ എമിലിയാനോ മാർട്ടിനസിന് വിശ്രമം നൽകിയേക്കാം. അങ്ങനെയാണെങ്കിൽ ജെറോനിമോ റുള്ളിക്ക് അവസരം ലഭിച്ചേക്കും. പ്രതിരോധനിരയിൽ വിങ് ബാക്കുമാരായി കൊണ്ട് നഹുവെൽ മൊളീനയും അക്കൂഞ്ഞയും ഉണ്ടാവും. സെന്റർ ബാക്ക് പൊസിഷനിൽ ലിയനാർഡോ ബാലെർഡിക്കൊപ്പം ഫകുണ്ടോ മെഡീനയോ അല്ലെങ്കിൽ ജർമൻ പെസല്ലയോ അണിനിരക്കും.
🇦🇷📸✅ pic.twitter.com/dBo4WXfH3t
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 17, 2023
മധ്യനിരയിൽ പലാസിയോസിനൊപ്പം പരേഡസും ലോ സെൽസോയുമായിരിക്കും ഉണ്ടാവുക.റോഡ്രിഗോ ഡി പോളിന് വിശ്രമം നൽകിയേക്കും. മുന്നേറ്റ നിരയിൽ പുതിയ താരങ്ങളെ പരീക്ഷിക്കാനാണ് പരിശീലകൻ തീരുമാനിച്ചിട്ടുള്ളത്. യുവ സൂപ്പർതാരങ്ങളായ ഗർനാച്ചോ,ഹൂലിയൻ ആൽവരസ് എന്നിവർക്കൊപ്പം ലുകാസ് ഒകമ്പസായിരിക്കും മുന്നേറ്റ നിരയിൽ അണിനിരക്കുക. ഇതാണ് നിലവിലെ സാധ്യത ഇലവൻ.
ഏതായാലും തകർപ്പൻ പ്രകടനമാണ് അർജന്റീന സമീപകാലത്ത് നടത്തുന്നത്.അത് തുടരാൻ ഈ പുതിയ നിരക്ക് സാധിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.