നിരവധി മാറ്റങ്ങൾ,അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!

അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ കൊളംബിയയാണ്.നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ച് മണിക്ക് അർജന്റീനയുടെ മൈതാനത്ത് വച്ചാണ് ഈ മത്സരം നടക്കുക.കഴിഞ്ഞ മത്സരത്തിൽ ചിലിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തലായിരിക്കും അർജന്റീന കളത്തിലിറങ്ങുക.

നിരവധി താരങ്ങളെ നിലവിൽ അർജന്റീനക്ക് ലഭ്യമല്ല.ലയണൽ മെസ്സി,ക്രിസ്‌റ്റ്യൻ റൊമേറോ എന്നിവർ സ്‌ക്വാഡിൽ ഉൾപ്പെടാത്തവരാണ്.നിക്കോളാസ് ടാഗ്ലിയാഫിക്കോ,നിക്കോളാസ് ഓട്ടമെന്റി,റോഡ്രിഗോ ഡി പോൾ,ലിയാൻഡ്രോ പരേഡസ് എന്നിവർ സസ്‌പെൻഷനിലാണ്. അതുകൊണ്ടുതന്നെ നിരവധി മാറ്റങ്ങൾക്കാണ് സ്‌കലോണി നിർബന്ധിതനായിരിക്കുന്നത്.

നൂഹേൽ മോളീനയുടെ സ്ഥാനത്ത് ഗോൻസാലോ മോണ്ടിയേൽ സ്റ്റാർട്ട് ചെയ്തേക്കും.സസ്‌പെൻഷൻ മൂലം കഴിഞ്ഞ മത്സരം പുറത്തിരുന്ന ജർമ്മൻ പെസല്ല ഈ മത്സരം കളിച്ചേക്കും.ടാഗ്ലിയാഫിക്കോയുടെ സ്ഥാനത്ത് മാർക്കോസ് അക്യുന ഇടംനേടും.

കോവിഡ് മൂലം കഴിഞ്ഞ മത്സരം നഷ്ടമായിരുന്ന ഗിഡോ റോഡ്രിഗസ് ഈ മത്സരത്തിൽ തിരിച്ചെത്തും.പപ്പു ഗോമസിന്റെ സ്ഥാനത്ത് ലുകാസ് ഒകമ്പസായിരിക്കും ഇടം നേടുക.ഇവർക്കൊപ്പം ലോ സെൽസോയുമുണ്ടാവും.

മുന്നേറ്റത്തിൽ ഡി മരിയ,ലൗറ്ററോ എന്നിവർക്കൊപ്പം ഡിബാല ഇറങ്ങുമോ അതോ നിക്കോ ഗോൺസാലസ് ഇറങ്ങുമോ എന്നുള്ള കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്.

Emiliano Martínez; Montiel, Pezzella, Lisandro Martínez, Acuña; Ocampos, Guido, Lo Celso: Nicolás González or Paulo Dybala, Lautaro, Di María

കഴിഞ്ഞ 28 മത്സരങ്ങളായി അർജന്റീന പരാജയമറിഞ്ഞിട്ടില്ല. ആ കുതിപ്പ് തുടരാനുറച്ചാവും അർജന്റീന കളത്തിലിറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *