നിങ്ങൾ ഞങ്ങൾക്ക് ആരാണെന്നറിയാമോ ലിയോ? വെക്കേഷനിലും തിരക്കൊഴിയാതെ മെസ്സി!

അർജന്റീനയുടെ അന്താരാഷ്ട്ര മത്സരങ്ങൾ പൂർത്തിയാക്കി കൊണ്ട് സൂപ്പർ താരം ലയണൽ മെസ്സി ദിവസങ്ങൾക്ക് മുമ്പ് അർജന്റീനയിൽ തിരിച്ചെത്തിയിരുന്നു.ഫൈനലിസിമ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് അർജന്റീനയെ കിരീടത്തിൽ എത്തിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. പിന്നീട് നടന്ന എസ്റ്റോണിയക്കെതിരെയുള്ള ഈ മത്സരത്തിൽ അർജന്റീന നേടിയ അഞ്ചു ഗോളുകളും പിറന്നത് ലയണൽ മെസ്സിയുടെ ബൂട്ടിൽ നിന്നായിരുന്നു.

തന്റെ സ്വകാര്യ വിമാനത്തിലായിരുന്നു മെസ്സി അർജന്റീനയിൽ തിരിച്ചെത്തിയത്.ഡി മരിയ,ഡി പോൾ,ലോ സെൽസോ എന്നിവർ മെസ്സിക്കൊപ്പമുണ്ടായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം മെസ്സി അവധി ആഘോഷത്തിന് വേണ്ടി റൊസാരിയോക്ക് അടുത്തുള്ള ഫൂണെസിൽ എത്തുകയും ചെയ്തിരുന്നു.

എന്നാൽ വൻ ജനക്കൂട്ടമായിരുന്നു മെസ്സിയെ കാത്തു കൊണ്ട് പുറത്ത് ഉണ്ടായിരുന്നത്. തന്റെ ആരാധകരെ നിരാശരാക്കാൻ മെസ്സി തയ്യാറായിരുന്നില്ല. കുട്ടികളും മുതിർന്നവരുമൊക്കെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവർക്ക് ഓട്ടോഗ്രാഫ് നൽകാനും ഫോട്ടോ എടുക്കാനുമൊക്കെ മെസ്സി സമയം ചിലവഴിക്കുകയും ചെയ്തു.

വലിയ സ്നേഹമായിരുന്നു മെസ്സിക്ക് ആരാധകരിൽ നിന്നും ലഭിച്ചത്.വാമോസ് മെസ്സി,ആരാധനാപാത്രം,എന്റെ ഹൃദയം കൊണ്ട് നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളൊരു ജീനിയസാണ് ലിയോ, നിങ്ങൾ ഞങ്ങൾക്ക് ആരാണ് എന്നറിയാമോ?, നിങ്ങൾക്ക് വേൾഡ് കപ്പ് കിരീടം ലഭിക്കും,നന്ദി ലിയോ എന്നൊക്കെയായിരുന്നു ആരാധകർ മെസ്സിയോട് വിളിച്ച് കൂവിയത്. ഏതായാലും വെക്കേഷനാണെങ്കിലും ലയണൽ മെസ്സിക്ക് തിരക്കൊഴിയുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *