നിങ്ങളുടെ സ്വപ്നം സാക്ഷാത്കാരമാവാൻ വേണ്ടി കാത്തിരിക്കുന്നു, കോപ്പ അമേരിക്കക്ക് ശേഷം കാണാനാവുമോ?ഡി മരിയക്ക് കോണ്‍മെബോളിന്റെ ക്ഷണം.
അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ ദേശീയ ടീമിനോടൊപ്പമുള്ള തന്റെ കരിയറിന് വിരാമം കുറിക്കുകയാണ്. വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുശേഷം അർജന്റീന ദേശീയ ടീമിൽ നിന്നും താൻ വിരമിക്കുമെന്ന് ഡി മരിയ പറഞ്ഞിരുന്നു. ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹത്തിന് അർജന്റീനയിൽ നിന്നും ലഭിച്ചിരുന്നുവെങ്കിലും അത് അദ്ദേഹം നിരസിക്കുകയായിരുന്നു. കോപ്പ അമേരിക്കയോടു കൂടി അദ്ദേഹം അർജന്റീന കരിയർ അവസാനിപ്പിക്കും.
മാത്രമല്ല താരത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുന്നതും ഇതേ സമയത്ത് തന്നെയാണ്. കഴിഞ്ഞ സമ്മറിലായിരുന്നു ഇദ്ദേഹം പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിൽ എത്തിയത്. ഒരു വർഷത്തെ കരാറിലായിരുന്നു അദ്ദേഹം ഒപ്പു വച്ചിരുന്നത്. ഇനി ഈ സീസണിന് ശേഷം ബെൻഫിക്കയിൽ തുടരണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഡി മരിയ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.
തന്റെ മുൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിലേക്ക് തിരിച്ചുപോവാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം ഡി മരിയ തുറന്ന് പറഞ്ഞിരുന്നു.മാത്രമല്ല കോപ ലിബർട്ടഡോറസിൽ പങ്കെടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും കിരീടം നേടാനായാൽ അത് സ്വപ്നസാക്ഷാത്കാരമായിരിക്കുമെന്നും ഡി മരിയ പറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തെ കോൺമെബോളിന്റെ പ്രസിഡണ്ടായ അലജാൻഡ്രോ ഡോമിങ്കസ് കോപ്പ ലിബർട്ടഡോറസിലേക്ക് ക്ഷണിച്ചിട്ടുണ്ട്.അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാക്കുകൾ ഇങ്ങനെയാണ്.
Angel Di Maria includes Leo Messi and Neymar in his all-time XI of players he played with. pic.twitter.com/XRiPHtJOQk
— Barça Universal (@BarcaUniversal) January 31, 2024
“എയ്ഞ്ചൽ ഡി മരിയ,കോൺമെബോൾ കോപ്പ ലിബർട്ടഡോറസ് നിങ്ങളെ കാത്തിരിക്കുന്നു,വീണ്ടും കളിക്കുക എന്ന സ്വപ്നം സാക്ഷാത്കാരമാവാൻ വേണ്ടി.കോൺമെബോൾ കോപ്പ അമേരിക്കക്ക് ശേഷം നിങ്ങളെ ഇവിടെ കാണാൻ സാധിക്കുമോ? ഇതായിരുന്നു പ്രസിഡണ്ടിന്റെ പോസ്റ്റ്.
ഏതായാലും ഡി മരിയ തന്റെ മുൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിലേക്ക് തന്നെ തിരിച്ചെത്താനുള്ള സാധ്യതകൾ ഇപ്പോൾ ഏറെയാണ്.പോർച്ചുഗീസ് ലീഗിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ സൂപ്പർ താരത്തിന് സാധിക്കുന്നുണ്ട്.ബെൻഫിക്കക്ക് വേണ്ടി ലീഗിൽ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഒരു ഗോളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.