നന്മ നിറഞ്ഞവൻ എമിലിയാനോ മാർട്ടിനസ്, ക്യാൻസർ രോഗികളായ കുട്ടികളെ സഹായിക്കാൻ ഫൈനലിലെ ഗ്ലൗ ദാനം ചെയ്തു താരം.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അസാധാരണമായ പ്രകടനമായിരുന്നു അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് നടത്തിയിരുന്നത്.അർജന്റീനയുടെ കിരീടനേട്ടത്തിൽ വലിയ പങ്കുവഹിക്കാൻ ഈ ഗോൾകീപ്പർക്ക് കഴിഞ്ഞിട്ടുണ്ട്.രണ്ട് പെനാൽറ്റി ഷൂട്ടൗട്ടുകൾ അദ്ദേഹം അർജന്റീനയെ രക്ഷിക്കുകയായിരുന്നു. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടിയതും ഈ അർജന്റീന ഗോൾകീപ്പർ തന്നെയായിരുന്നു.

വേൾഡ് കപ്പിന് ശേഷം ചില വിവാദങ്ങളിലൊക്കെ എമി മാർട്ടിനസ് ഉൾപ്പെട്ടുവെങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ട വളരെ സന്തോഷകരമായ ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിട്ടുള്ളത്. അതായത് ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ താൻ ധരിച്ചിരുന്ന ഗ്ലൗ ഇപ്പോൾ എമിലിയാനോ മാർട്ടിനസ് ദാനം ചെയ്തിട്ടുണ്ട്. അർജന്റീനയിലെ യുവാൻ ഗാരഹാൻ ഹോസ്പിറ്റലിലെ ഓങ്കോളജി ഡിപ്പാർട്ട്മെന്റ് വേണ്ടിയാണ് ഈ ഗ്ലൗ അർജന്റീന താരം ദാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇത് ലേലത്തിന് വെ ക്കുകയും 42000 യുറോ വിലയായി കൊണ്ട് ലഭിക്കുകയും ചെയ്തു.

ഈ തുകയാണ് ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ വേണ്ടി നൽകിയിട്ടുള്ളത്. ഈ ഗ്ലൗ ദാനം ചെയ്തതിനെ കുറിച്ച് എമി മാർട്ടിനസ് പറഞ്ഞത് ഇങ്ങനെയാണ്.

” അർജന്റീനയിലെ ഈ ഫൗണ്ടേഷൻ എന്നോട് ഗ്ലൗ ഡൊണേറ്റ് ചെയ്യാൻ വേണ്ടി അഭ്യർത്ഥിച്ചപ്പോൾ എനിക്ക് യാതൊരുവിധ മടിയും ഉണ്ടായിരുന്നില്ല. ഞാൻ അത് നൽകുകയായിരുന്നു. ശരിയാണ് നമുക്ക് എപ്പോഴും വേൾഡ് കപ്പ് ഫൈനൽ കളിക്കാൻ അവസരം ലഭിച്ചു എന്ന് വരില്ല.ആ ഗ്ലൗ വളരെയധികം സ്പെഷ്യൽ തന്നെയാണ്. പക്ഷേ അത് വെറുതെ വീട്ടിൽ ഒരു ബോക്സിൽ കിടക്കുന്നതിനേക്കാൾ പ്രധാനപ്പെട്ട കാര്യം കുട്ടികളെ സഹായിക്കുക എന്നുള്ളത് തന്നെയാണ് “എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

ഏതായാലും താരത്തിന്റെ ഈ ഒരു നല്ല പ്രവർത്തി വലിയ കയ്യടിയാണ് താരത്തിന് നേടി കൊടുത്തിട്ടുള്ളത്.നിലവിൽ തന്റെ ക്ലബ്ബായ ആസ്റ്റൻ വില്ലയോടൊപ്പമാണ് ഈ ഗോൾകീപ്പർ ഉള്ളത്. ഈ മാസം അവസാനത്തിൽ നടക്കുന്ന അർജന്റീനയുടെ മത്സരങ്ങളിൽ ഇദ്ദേഹവും ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!