നന്നായി തയ്യാറെടുക്കുന്നു,ബ്രസീൽ ആറാം വേൾഡ് കപ്പ് കിരീടം ചൂടും : വിനീഷ്യസ്!

നിലവിൽ അവധി ആഘോഷത്തിലാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറുള്ളത്. സ്വന്തം നാടായ ബ്രസീലിൽ തന്നെയാണ് അദ്ദേഹമുള്ളത്. കഴിഞ്ഞ ദിവസം CBF ന്റെ മ്യൂസിയം അദ്ദേഹം സന്ദർശിച്ചിരുന്നു. മാത്രമല്ല ബ്രസീലിയൻ ഇതിഹാസമായ പെലെയുടെ പുതിയ പ്രതിമയും വിനീഷ്യസ് ജൂനിയർ സന്ദർശിച്ചിട്ടുണ്ട്. കൂടാതെ ബ്രസീലിന്റെ പരിശീലകനായ ടിറ്റെയുമായും CBF പ്രസിഡന്റുമായും വിനീഷ്യസ് ചർച്ചകൾ നടത്തിയിട്ടുണ്ട്.

ഏതായാലും പെലെയുടെ പ്രതിമ കണ്ടതിനുശേഷം തമാശരൂപേണ ചില കാര്യങ്ങൾ വിനീഷ്യസ് പങ്കുവെച്ചിട്ടുണ്ട്. കൂടുതൽ നേരം പ്രതിമയിൽ നോക്കി നിൽക്കാൻ കഴിയില്ലെന്നും കാരണം അദ്ദേഹം ചലിക്കാൻ ആരംഭിക്കുമെന്നുമാണ് വിനീഷ്യസ് പറഞ്ഞിട്ടുള്ളത്. പ്രതിമയുടെ പെർഫെക്ഷനെയാണ് അദ്ദേഹം പ്രശംസിച്ചിട്ടുള്ളത്.

” ഇവിടെ എത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.ടിറ്റെയുമായി സംസാരിക്കാനും അതുപോലെതന്നെ ഞങ്ങളുടെ രാജാവിനെ പ്രതിമ കാണാനും വേണ്ടിയാണ് ഞാൻ ഇവിടെ എത്തിച്ചേർന്നിട്ടുള്ളത്.പെലെയുടെ പ്രതിമ അദ്ദേഹത്തോട് വളരെയധികം സാമ്യം പുലർത്തുന്നുണ്ട്. നമുക്ക് കൂടുതൽ നേരം പ്രതിമയിൽ നോക്കി നിൽക്കാൻ കഴിയില്ല. കാരണം അത് ചലിക്കാൻ തുടങ്ങും ” ഇതാണ് തമാശരൂപേണ വിനീഷ്യസ് പറഞ്ഞിട്ടുള്ളത്.

അതേസമയം വരുന്ന വേൾഡ് കപ്പിനെ കുറിച്ചുള്ള പ്രതീക്ഷകളും താരം പങ്കു വെച്ചിട്ടുണ്ട്. തയ്യാറെടുപ്പുകൾ എല്ലാം നല്ല രൂപത്തിലാണ് മുന്നോട്ടുപോകുന്നതെന്നും ആറാം ലോകകിരീടം നേടാൻ ബ്രസീലിന് സാധിക്കുമെന്നുമാണ് വിനീഷ്യസ് പറഞ്ഞിട്ടുള്ളത്.

ഈ വർഷം അവസാനത്തിലാണ് ഖത്തർ വേൾഡ് കപ്പ് അരങ്ങേറുക.കാമറൂൺ,സെർബിയ,സ്വിറ്റ്സർലാന്റ് എന്നിവരാണ് ബ്രസീലിന്റെ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *