ദേശീയ ടീമിൽ നിലയുറപ്പിക്കാൻ പാടാണ് : തുറന്ന് സമ്മതിച്ച് അർജന്റൈൻ സൂപ്പർ താരം!

മികച്ച ഒരു സമയത്തിലൂടെയാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോപ്പ അമേരിക്കയും ഫൈനലിസിമയും നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. മാത്രമല്ല വലിയൊരു അപരാജിത കുതിപ്പാണ് നിലവിൽ അർജന്റീന നടത്തിക്കൊണ്ടിരിക്കുന്നത്. വരുന്ന വേൾഡ് കപ്പിലെ ഫേവറേറ്റ്കളായി പലരും വിലയിരുത്തുന്നത് അർജന്റീനയെയാണ്.

ഏതായാലും അർജന്റൈൻ ടീമിലെ സ്ഥിര സാന്നിധ്യമായ നിക്കോളാസ് ടാഗ്ലിയാഫിക്കോ ചില കാര്യങ്ങൾ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. അതായത് നിലവിൽ ദേശീയ ടീമിൽ നിലയുറപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും അതിനു വേണ്ടി കഠിനാധ്വാനം ചെയ്യണമെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ടാഗ്ലിയാഫിക്കോയുടെ വാക്കുകൾ ഡയാരിയോ ഒലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഗ്രൂപ്പ് വളരെയധികം നല്ല രൂപത്തിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ റിസൾട്ടുകൾക്കാണ് ഇവിടെ പ്രാധാന്യം. കാരണം നല്ല റിസൾട്ടുകൾ വന്നിട്ടില്ലെങ്കിൽ നെഗറ്റീവ് അന്തരീക്ഷം സൃഷ്ടിക്കപ്പെടും. നല്ല റിസൾട്ടുകൾ പ്രകാരം കൂടുതൽ കോൺഫിഡൻസും വ്യക്തിഗത മികവും ടീമിന് ലഭ്യമാവുന്നു. കാര്യങ്ങൾ എല്ലാം ക്ലിയറാണ് എന്നുള്ളത് അർജന്റീന ടീമിനെ സംബന്ധിച്ചിടത്തോളം ഗുണകരമായ ഒരു കാര്യമാണ്.പക്ഷേ എല്ലാ ദിവസവും നിങ്ങൾ ഹാർഡ് വർക്ക് ചെയ്യേണ്ടതുണ്ട്. കാരണം മത്സരത്തിലെ ഡീറ്റെയിൽസുകളാണ് ടീമിനെ നിർവചിക്കുക. അതുകൊണ്ടുതന്നെ ടീമിൽ നിലയുറപ്പിക്കാൻ ബുദ്ധിമുട്ടാണ് ” ഇതാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്.

നിലവിൽ അയാക്സിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ടാഗ്ലിയാഫിക്കോ.അർജന്റൈൻ ദേശീയ ടീമിൽ കളിക്കുന്ന ലിസാൻഡ്രോ മാർട്ടിനസും അയാക്സിൽ ഇദ്ദേഹത്തിന്റെ സഹതാരമാണ്.

Leave a Reply

Your email address will not be published. Required fields are marked *