ദിബാലയെ കോപ്പയിൽ എടുക്കാത്തത് ശരിയായില്ലെന്ന് സ്വയം തോന്നി: തുറന്ന് പറഞ്ഞ് സ്‌കലോണി!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഗംഭീര വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ ചിലിയെ പരാജയപ്പെടുത്തിയത്. മെസ്സിയും ഡി മരിയയും ഇല്ലാത്തത് അവരെ ഒരു നിലക്കും ബാധിച്ചിരുന്നില്ല. സൂപ്പർ താരങ്ങളായ മാക്ക് ആല്ലിസ്റ്റർ,ഹൂലിയൻ ആൽവരസ്,പൗലോ ദിബാല എന്നിവരാണ് ഗോളുകൾ നേടിയത്.ഹൂലിയൻ,ലോ ചെൽസോ,ഗർനാച്ചോ എന്നിവരാണ് അസിസ്റ്റുകൾ സ്വന്തമാക്കിയത്.ഇതോടെ അടുത്ത വേൾഡ് കപ്പ് യോഗ്യത അർജന്റീന ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.

മത്സരത്തിൽ പകരക്കാരന്റെ വേഷത്തിലാണ് ദിബാല വന്നത്.മെസ്സിയുടെ അഭാവത്തിൽ പത്താം നമ്പർ ജേഴ്സി ധരിച്ചത് ദിബാലയായിരുന്നു. കിട്ടിയ സമയത്തിനുള്ളിൽ മികച്ച പ്രകടനം നടത്തി ഗോൾ നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.ദിബാലയെ കോപ്പ അമേരിക്കയിൽ എടുക്കാത്തത് ശരിയായില്ല എന്നുള്ള ഒരു തോന്നൽ തനിക്കുണ്ടായി എന്ന് അർജന്റീനയുടെ പരിശീലകനായ സ്‌കലോണി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പൗലോ ദിബാലയുടെ കാര്യത്തിൽ സന്തോഷവും സങ്കടവുമുണ്ട്. കോപ്പ അമേരിക്കയിൽ അദ്ദേഹം ഇല്ലാതിരുന്നത് ശരിയായില്ല എന്നൊരു തോന്നൽ എനിക്കുണ്ടായി.പക്ഷേ ഇത്തരം കാര്യങ്ങൾ ഫുട്ബോളിൽ സംഭവിക്കുന്നതാണ്. പല രീതിയിലും ടീമിനെ കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിയുന്ന താരമാണ് അദ്ദേഹം. ടെക്നിക്കൽ ഡിസിഷൻസ് കാരണമാണ് അദ്ദേഹത്തെ കോപ്പ അമേരിക്കയിൽ ഉൾപ്പെടുത്താതിരുന്നത്.മാത്രമല്ല കോപ്പ അമേരിക്ക ലിസ്റ്റ് പ്രഖ്യാപിക്കുന്ന സമയത്ത് ഞങ്ങൾ റിസ്ക് എടുക്കാനുള്ള ഒരു സാഹചര്യത്തിൽ അല്ലായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഉൾപ്പെടുത്തേണ്ടതില്ല എന്ന് തീരുമാനമെടുക്കാൻ നിർബന്ധിതനാവുകയായിരുന്നു.ഇനി അദ്ദേഹത്തെ ഉൾപ്പെടുത്തുക എന്നുള്ളതാണ് ചെയ്യാൻ പറ്റുന്ന കാര്യം. മികച്ച പ്രകടനം നടത്തിക്കൊണ്ട് അദ്ദേഹം റിക്കവർ ആവുകയും ചെയ്തു. ഗോൾ നേടി എന്നുള്ളത് മാത്രമല്ല,മറ്റു പല കാര്യങ്ങളിലും അദ്ദേഹം കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തോട് നന്ദിയല്ലാതെ മറ്റൊന്നും ഇപ്പോൾ പറയാനില്ല “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇത്തവണ ആദ്യം സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ഇടം നേടാൻ ദിബാലക്ക് സാധിച്ചിരുന്നില്ല.എന്നാൽ പരിശീലകൻ പിന്നീട് അദ്ദേഹത്തെ തിരികെ വിളിക്കുകയായിരുന്നു. ഏതായാലും പത്താം നമ്പർ ജേഴ്സി അണിഞ്ഞുകൊണ്ട് ഗോൾ നേടാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. കൂടുതൽ അവസരങ്ങൾ ഇനി ദിബാലക്ക് ലഭിച്ചേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *