തോറ്റാൽ..നാളെയും സൂര്യനുദിക്കും : താരങ്ങൾക്ക് സ്‌കലോനിയുടെ മെസ്സേജ്!

വരുന്ന ഖത്തർ വേൾഡ് കപ്പിന് വലിയ പ്രതീക്ഷകളോടുകൂടി ഇറങ്ങുന്ന ടീമുകളിൽ ഒന്നാണ് അർജന്റീന. അത്രയേറെ മികവിലാണ് സമീപകാലത്ത് അർജന്റീന കളിക്കുന്നത്. ലയണൽ മെസ്സിയും സംഘവും ഇത്തവണത്തെ കിരീട ഫേവറേറ്റുകൾ തന്നെയാണ്. ആദ്യ മത്സരത്തിൽ ഏഷ്യൻ ടീമായ സൗദി അറേബ്യയെയാണ് അർജന്റീനയെ നേരിടുക.

ഈ വേൾഡ് കപ്പിനെ കുറിച്ച് ചില കാര്യങ്ങൾ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോനി പങ്കുവെച്ചിട്ടുണ്ട്. അതായത് താരങ്ങൾ വളരെയധികം ആസ്വദിച്ചുകൊണ്ട് കളിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ടത് എന്നാണ് സ്‌കലോനി പറഞ്ഞിട്ടുള്ളത്. തോറ്റാൽ ഒന്നും തന്നെ സംഭവിക്കുകയില്ലെന്നും പതിവുപോലെ നാളെയും സൂര്യനുദിക്കുമെന്നുമാണ് സ്‌കലോനി കൂട്ടിച്ചേർത്തിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ ജേഴ്സി അണിഞ്ഞു കൊണ്ട് കളത്തിൽ ഇറങ്ങുന്ന സമയത്ത് താരങ്ങൾക്ക് ആസ്വദിച്ചുകൊണ്ട് കളിക്കാനാവുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിഞ്ഞ വേൾഡ് കപ്പുകളെ കുറിച്ച് ചിന്തിക്കേണ്ട യാതൊരുവിധ ആവശ്യവുമില്ല. അത് ഉൽക്കണ്ഠ മാത്രമേ ഉണ്ടാക്കുകയുള്ളൂ. അതൊരിക്കലും മികച്ച പ്രകടനം നടത്താൻ സഹായകരമായേകില്ല.ഇനിയിപ്പോ പരാജയപ്പെട്ടെന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല. പതിവുപോലെ തൊട്ടടുത്ത ദിവസം സൂര്യൻ ഉദിക്കുക തന്നെ ചെയ്യും. എന്ത് സംഭവിക്കും എന്ന് പേടിച്ചുകൊണ്ട് നിങ്ങൾക്ക് ഒരിക്കലും കളത്തിലേക്ക് പോകാൻ സാധിക്കില്ല ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ആദ്യ മത്സരത്തിൽ സൗദി അറേബ്യയെയാണ് അർജന്റീന നേരിടുക. ഇതിനു മുൻപ് UAE ക്കെതിരെ ഒരു സൗഹൃദ മത്സരം അർജന്റീന കളിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *