തൊണ്ണൂറ്റിനാലര മിനുട്ടും പെർഫെക്ട് ആയിരുന്നു, സമനിലയെ കുറിച്ച് സ്കലോണി!
ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കൊളംബിയയോട് സമനില വഴങ്ങാനായിരുന്നു അർജന്റീനയുടെ വിധി. രണ്ട് ഗോളിന്റെ ലീഡ് ഉണ്ടായിട്ടും പിന്നീട് അത് അർജന്റീന കളഞ്ഞു കുളിക്കുകയായിരുന്നു. ഏതായാലും ഈ മത്സരത്തിൽ അർജന്റീന വിജയം അർഹിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പരിശീലകൻ ലയണൽ സ്കലോണി. മത്സരത്തിന്റെ അവസാനനിമിഷമാണ് കളിയെ മാറ്റിമറിച്ചതെന്നും തൊണ്ണൂറ്റിനാലര മിനുട്ട് പെർഫെക്ട് ആയാണ് അർജന്റീന കളിച്ചതെന്നും സ്കലോണി അഭിപ്രായപ്പെട്ടു. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്കലോണി.
#SelecciónArgentina 🗣️ La impotencia de Scaloni tras el empate: "Los 94 minutos y medio fueron perfectos"
— TyC Sports (@TyCSports) June 9, 2021
El DT del conjunto nacional lamentó la igualdad en Barranquilla. "Nos vamos con un punto cuando merecíamos los tres", dijo.https://t.co/fSi89835Qp
” അവസാനനിമിഷമാണ് കളിയെ മാറ്റിമറിച്ചത്.ബാക്കി തൊണ്ണൂറ്റിനാലര മിനുട്ടും പെർഫെക്ട് ആയിരുന്നു.നമ്മൾ ചിലപ്പോൾ കരുതും എല്ലാം തീർന്നെന്ന്. എന്നാൽ അങ്ങനെ ആയിക്കൊള്ളണമെന്നില്ല.നിർഭാഗ്യവശാൽ ഞങ്ങൾ ഒരു പോയിന്റ് മാത്രം കൊണ്ടാണ് പോവുന്നത്. മൂന്ന് പോയിന്റ് ഞങ്ങൾ അർഹിച്ചിരുന്നു.ഞങ്ങൾ തന്നെയാണ് വിജയം അർഹിച്ചത്. അതിൽ സംശയമൊന്നുമില്ല.തൊണ്ണൂറ്റിനാലര മിനുട്ടും ഞങ്ങൾ നല്ല രീതിയിൽ തന്നെയാണ് കളിച്ചത്.താരങ്ങൾ നല്ലരീതിയിൽ എഫേർട് എടുത്തിട്ടുണ്ട്.മത്സരത്തിൽ എപ്പോഴും ആധിപത്യം പുലർത്തിയിരുന്നത് അർജന്റീന തന്നെയായിരുന്നു.പക്ഷേ അതൊന്നും കണക്കിൽ പെടില്ല.ടീം തിരഞ്ഞെടുക്കുന്നതിലും സബ്സ്റ്റിറ്റ്യൂട്ടിലും ഒരുപാട് സങ്കീർണതകൾ ഉണ്ട്.പരിക്കുകൾ പ്രശ്നമാണ്.എത്രയും പെട്ടന്ന് അവർ റിക്കവർ ചെയ്യാൻ ആഗ്രഹിക്കുന്നു ” സ്കലോണി പറഞ്ഞു.