താൻ മാൻ ഓഫ് ദി മാച്ച് പുരസ്കാരം ആർക്ക് നൽകുമെന്ന് വെളിപ്പെടുത്തി മെസ്സി!

ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അർജന്റീന ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്.ലയണൽ മെസ്സി,ഹൂലിയൻ ആൽവരസ് എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ എതിരാളികൾ നെതർലാന്റ്സാണ്.

ഇന്നലത്തെ മത്സരത്തിൽ മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുത്തിട്ടുള്ളത്. പ്രത്യേകിച്ച് അർജന്റീന ഗോൾ വഴങ്ങിയതിനുശേഷം ഒക്കെ മെസ്സിയുടെ മികച്ച മുന്നേറ്റങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച താരത്തിനുള്ള മാൻ ഓഫ് ദി മാച്ച് പുരസ്കാരം മെസ്സിയായിരുന്നു കരസ്ഥമാക്കിയിരുന്നത്. എന്നാൽ തന്നെ മാറ്റി നിർത്തിയാൽ ഈ മാൻ ഓഫ് ദി മാച്ച് പുരസ്കാരം താൻ നൽകുക പ്രതിരോധനിരതാരമായ ക്രിസ്റ്റ്യൻ റൊമേറോക്കാണ് എന്നാണ് മത്സരശേഷം മെസ്സി വെളിപ്പെടുത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്നെക്കാൾ ഞാൻ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നൽകുക ആർക്കാണെന്നോ? ഒരു പ്രത്യേക താരത്തെ മെൻഷൻ ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ എനിക്ക് ഒരു താരത്തെ പറയേണ്ടി വന്നാൽ ഞാൻ ക്രിസ്റ്റ്യൻ റൊമേറോയെ പറയും.അദ്ദേഹം കളത്തിനകത്ത് മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട് ” ലയണൽ മെസ്സി പറഞ്ഞു.

ഏതായാലും ഇന്നലത്തെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം മെസ്സി തന്നെയാണ് അർഹിച്ചത്എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അർജന്റീനക്ക് മേൽക്കൈ നൽകിയ ആ ഗോൾ ലയണൽ മെസ്സിയായിരുന്നു നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *