തന്റെ കഴിവ് എന്ത്? മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് എന്ത്? സ്‌കലോണി പറയുന്നു.

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി ഇന്ന് ലോകത്ത് ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ അത്ഭുതകരമായ വളർച്ച കൈവരിക്കാൻ ഈ പരിശീലകന് സാധിച്ചിട്ടുണ്ട്. അർജന്റീന ദേശീയ ടീമിന് സാധ്യമായതെല്ലാം ഇദ്ദേഹം നേടിക്കൊടുത്തിട്ടുണ്ട്. ഇന്ന് ഇന്റർനാഷണൽ ഫുട്ബോളിലെ നമ്പർ വൺ ടീം സ്‌കലോണിയുടെ അർജന്റീന തന്നെയാണ്.

കഴിഞ്ഞ ദിവസം മാർക്കക്ക് ഒരു വലിയ അഭിമുഖം ഈ പരിശീലകൻ നൽകിയിരുന്നു. എന്താണ് ഈ പരിശീലകന്റെ പ്രത്യേക കഴിവ്? അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് എന്താണ് എന്നത് സ്‌കലോണിയുടെ ചോദിക്കപ്പെട്ടിരുന്നു. തനിക്ക് ഉള്ളതുമായി പൊരുത്തപ്പെട്ട് പോകാൻ തനിക്ക് സാധിക്കും എന്നാണ് സ്‌കലോണി ഇതിന് മറുപടിയായി കൊണ്ട് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“എന്റെ കഴിവുകളെ കുറിച്ച് സംസാരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്ന കാര്യമല്ല. പക്ഷേ എനിക്ക് എന്താണ് ഉള്ളത് അതുമായി അഡാപ്റ്റാവാൻ എനിക്ക് സാധിക്കുന്നു. എനിക്ക് മാറ്റം ആവശ്യമായി വരുമ്പോൾ ഞാൻ മാറുക തന്നെ ചെയ്യും, അതിൽ എനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല.ഫുട്ബോൾ എന്നത് താരങ്ങളുമായി ബന്ധപ്പെട്ടതാണ്. എനിക്ക് ഉള്ള ടൈപ്പ് താരങ്ങളെ വെച്ച് ഞാൻ മുന്നോട്ടു പോകും.മാറ്റം വരുത്തേണ്ട സമയത്ത് മാറ്റങ്ങൾ വരുത്തും.ഒരേ രീതിയിൽ മുന്നോട്ടു പോകാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. താരങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അങ്ങനെ തന്നെയാണ്. മറ്റൊരു രീതിയിൽ കളിക്കുന്ന താരങ്ങളെ വെച്ച് ഞാൻ ഒരേ രീതിയിൽ പോയാൽ അത് പ്രശ്നങ്ങൾക്ക് കാരണമാകും.അതുകൊണ്ടുതന്നെ ഏത് സമയത്തും മാറ്റങ്ങൾ വരുത്താൻ ഞാൻ തയ്യാറാണ്. അത് തന്നെയാണ് എന്റെ പ്രത്യേകതയും ” ഇതാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.

അർജന്റീനയുടെ പരിശീലകനായി കൊണ്ട് താൻ തുടരും എന്നുള്ള കാര്യം സ്‌കലോണി തന്നെ അറിയിച്ചിട്ടുണ്ട്. വരുന്ന കോപ്പ അമേരിക്കയിൽ അർജന്റീന സ്‌കലോണി തന്നെയാണ് പരിശീലിപ്പിക്കുക.2026 വേൾഡ് കപ്പ് അവസാനിക്കുന്നത് വരെയുള്ള ഒരു കോൺട്രാക്ട് ആണ് അദ്ദേഹത്തിന് അർജന്റീനയുമായി ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *